Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം സ്ഥിതീകരിച്ച സാഹചര്യത്തിൽ കൂട് വച്ച് പിടിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിയിലാക്കണം താലൂക്ക് വികസന സമിതി യോഗം

കോതമംഗലം:വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം സ്ഥിതീകരിച്ച സാഹചര്യത്തിൽ കൂട് വച്ച് പിടിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിയിലാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം.താലൂക്കിലെ വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ഫെൻസിങ്, ഹാങ്ങിംഗ്‌ ഫെന്‍സിംഗ്‌, ട്രഞ്ചിംഗ്‌ എന്നീ വര്‍ക്കുകളുടെ സമയബന്ധിതവും കാര്യക്ഷമവുമായ പൂർത്തീകരണം ബന്ധപ്പെട്ട റേഞ്ച്‌ ഓഫിസര്‍മാർ ഉറപ്പുവരുത്തണമെന്ന് എം എൽ എ യോഗത്തിൽ നിർദ്ദേശിച്ചു.താലൂക്കില്‍ വോള്‍ട്ടേജ്‌ വേരിയേഷന്‍ നേരിടുന്ന പ്രദേശങ്ങളില്‍ മഴക്കാലത്തിന്‌ മുന്നോടിയായി പ്രശ്നപരിഹാരം കാണണമെന്നും ടൗണിലെ സ്ട്രീറ്റ് ലൈറ്റുകള്‍ കൃത്യസമയത്ത്‌ ഓണ്‍ ചെയ്യാനും ഓഫ്‌ ആക്കാനുമുള്ള നടപടികള്‍ ചെയ്യണമെന്നും താലൂക്ക്‌ സമിതിയോഗം കെ.എസ്‌.ഇ.ബി യോട്‌ ആവശ്യപ്പെട്ടു.

താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ലഹരി വിരുദ്ധ നടപടികളുടെ ഭാഗമായുള്ള പരിശോധനകള്‍ ശക്തമാക്കുന്നതിന്‌ താലൂക്ക്‌ സമിതി എക്സ്സൈസിനും പോലിസിനും നിര്‍ദ്ദേശം നല്‍കി.
താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന റോഡ്‌ നവീകരണ പ്രവര്‍ത്തനങ്ങളിലും, കുടിവെള്ള പ്രശ്നങ്ങളിലും സംയുക്തമായി ഇടപെട്ട്‌ സമയബന്ധിതമായി പരിഹാരം കാണണമെന്ന്‌ പൊതുമരാമത്ത്‌ വകപ്പിനോടും, കേരള വാട്ടര്‍ അതോറിറ്റിയോടും താലൂക്ക്‌ സമിതി യോഗം നിര്‍ദ്ദേശിച്ചു.
റവന്യൂ ടവറിന്‌ സമീപം സൂക്ഷിച്ചിട്ടുള്ള മോട്ടര്‍ വാഹന വകുപ്പ്‌ പിടിച്ചെടുത്തിട്ടുള്ള തുരുമ്പ്‌ എടുത്ത വാഹനങ്ങള്‍ നീക്കം ചെയ്യുന്നതില്‍ അടുത്ത താലൂക്ക്‌ സമിതിക്ക്‌ മുമ്പ്‌ തന്നെ തീരുമാനമാകണമെന്ന്‌ യോഗം നിര്‍ദ്ദേശിച്ചു.
മാമലക്കണ്ടം റൂട്ടില്‍ ഓടുന്ന കെ.എസ്‌.ആര്‍.ടി.സി ബസ്റൂട്ട്‌ മുടക്കം വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടെന്നും ഒരു കാരണവശാലും ഇക്കാര്യം ആവര്‍ത്തിക്കരുതെന്നും യോഗത്തില്‍ എം.എല്‍.എ.
കെ.എസ്‌.ആര്‍.ടി.സിയോട്‌ നിർദ്ദേശിച്ചു.
താലൂക്ക്‌ ആശുപത്രിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതിയെപ്പറ്റി യോഗത്തില്‍ ചര്‍ച്ചചെയ്തു.യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടോമി എബ്രാഹം, തഹസില്‍ദാര്‍ അനില്‍കുമാര്‍ എം , ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ റഷീദ സലിം, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ ചന്ദ്രശേഖരന്‍ നായര്‍, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എം. മജീദ്‌ , കോട്ടപ്പടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഗോപി , കീരമ്പാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി ഗോപി,മുന്‍സിപ്പല്‍ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.എ നൗഷാദ്‌, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ്‌ എല്‍ദോസ്‌, എ.റ്റി. പൗലോസ്‌, അഡ്വ. പോള്‍ മുണ്ടക്കല്‍ എന്നിവര്‍ ഉൾപ്പെടെ വിവിധ വകുപ്പ്‌ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

You May Also Like

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

CHUTTUVATTOM

      കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...

CHUTTUVATTOM

കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല...

CHUTTUVATTOM

    കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

error: Content is protected !!