Connect with us

Hi, what are you looking for?

NEWS

എസ് എസ് എൽ സി : കോതമംഗലം മണ്ഡലത്തിൽ മികച്ച വിജയം; ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: എസ് എസ് എൽ സി പരീക്ഷാ ഫലം – കോതമംഗലം മണ്ഡലത്തിൽ മികച്ച വിജയമാണെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. മണ്ഡലത്തിൽ ആകെ 25 സ്കൂളുകളിലായി 2318 കുട്ടികളാണ് പരീക്ഷ എഴുതിയത്. 10 സർക്കാർ സ്കൂളുകൾ,14 എയ്ഡഡ് സ്കൂളുകൾ,1 അൺ എയ്ഡഡ് സ്കൂൾ എന്നിങ്ങനെ 25 സ്കൂളുകൾ. ഒന്നോ രണ്ടോ വിഷയങ്ങളിലെ പരാജയം മൂലം11 കുട്ടികൾക്കു മാത്രമാണ് ഉപരിപഠനത്തിന് അർഹത നേടാൻ കഴിയാത്തത്. ആകെ 10 സർക്കാർ സ്കൂളുകളിൽ 8 സ്കൂളുകളിലെ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹരായി. ആകെ 14 എയ്ഡഡ് സ്കൂളുകളിൽ 11 സ്ക്കൂളുകളിലെ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹരായി.

ഏക അൺ എയ്ഡഡ് സ്കൂളിലെ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹരായി.സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് ചെറുവട്ടൂർ ഗവൺമെന്റ് സ്കൂളിലാണ് -129 പേർ.മുഴുവൻ കുട്ടികളും ഇവിടെ ഉപരിപഠനത്തിന് അർഹരായി.എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂളിലാണ് 360 കുട്ടികൾ.68 പേർ ഫുൾ എ പ്ലസ് നേടി. തുടർച്ചയായ ഏഴാം വർഷം ആണ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും സെന്റ് അഗസ്റ്റിൻസ് സ്‌കൂളിൽ ഉപരിപഠനത്തിന് അർഹത നേടുന്നത്.ആദിവാസി മേഖലയിലും ഇത്തവണ മികച്ച വിജയമാണ് ഉണ്ടായത്. കുട്ടമ്പുഴ പഞ്ചായത്തിൽ 4 ഹൈ സ്കൂളുകളിൽ 3 സ്കൂളിലെ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി. പിണവുർകുടിയിൽ 4 കുട്ടികൾക്ക് മാത്രമാണ് ഉപരിപഠനത്തിന് അർഹത നേടാൻ കഴിയാതെ പോയത്.

ഏക അൺ എയ്ഡഡ് സ്കൂളായ കോതമംഗലം ശോഭന സ്കൂളിൽ 85 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും മികച്ച വിജയം കൈവരിക്കുന്നതിനായി പ്രവർത്തിച്ച മുഴുവൻ അധ്യാപകരെയും, രക്ഷിതാക്കളെയും, പ്രിയപ്പെട്ട കുട്ടികളെയും,വിദ്യാഭ്യാസ വകുപ്പ് അധികൃതരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും,ഒന്നോ രണ്ടോ വിഷയങ്ങളിലെ പരാജയം കൊണ്ട് മാത്രം ഉപരിപഠനത്തിന് അർഹത നേടാൻ കഴിയാത്ത കുട്ടികൾക്ക് സേ പരീക്ഷയിലൂടെ ഉപരിപഠനത്തിന് അർഹത നേടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായി ആന്റണി ജോൺ എംഎൽഎ പറഞ്ഞു.

( Photo: കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂളിലും,ചെറുവട്ടൂർ ഗവൺമെന്റ് മോഡൽ സ്കൂളിലും ആന്റണി ജോൺ എംഎൽഎ എത്തി അഭിനന്ദനം അറിയിച്ചു.)

You May Also Like

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

error: Content is protected !!