Connect with us

Hi, what are you looking for?

NEWS

സ്കൂൾ കുട്ടികൾക്കായുള്ള വായന കാർഡ് വിതരണം പൂർത്തിയായി : ആന്റണി ജോൺ എം എൽ എ.

കോതമംഗലം: സ്വതന്ത്ര വായനയോടൊപ്പം കുട്ടികളുടെ സർഗ ശേഷി വികസനത്തിനുതകുന്ന വായന വിഭവങ്ങൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടു കൂടി സമഗ്ര ശിക്ഷാ കേരളം 1, 2 ക്ലാസ്സിലെ കുട്ടികൾക്കായി തയ്യാറാക്കിയ കുഞ്ഞുവായന വായന കാർഡുകൾ എല്ലാ സ്കൂളിലും വിതരണം പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പൊതു വിദ്യാലയങ്ങളിലെ 1, 2 ക്ലാസ്സുകളിലെ ഓരോ ഡിവിഷനും 22 വായന കാർഡുകൾ അടങ്ങിയ സെറ്റാണ് വിതരണം നടത്തിയത്.

കോതമംഗലം നിയോജകമണ്ഡലത്തിലെ 1, 2 ക്ലാസ്സുകളുള്ള 74 സ്കൂളുകളിലായി 4312 കാർഡുകൾ വിതരണം ചെയ്തു. കുഞ്ഞുങ്ങളുടെ നിലവാരത്തിലുള്ളതും കുഞ്ഞുങ്ങൾ തന്നെ ചിത്രീകരണം നടത്തിയ വായനകാർഡുകളാണ് നൽകിയത്. ഭാവന വികസിപ്പിക്കാനും സർഗാത്മകത വളർത്താനും കുഞ്ഞുവായന പ്രയോജനപ്പെടുത്തണമെന്ന് എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!