Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിലെ 2 റോഡുകൾ ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചു : ആന്റണി ജോൺ എംഎൽഎ

Antony John mla

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 2 റോഡുകൾ ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഊന്നുകൽ- തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളി പടി – ഇഞ്ചൂർ -പിടവൂർ എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. കവളങ്ങാട് ഗ്രാമ പഞ്ചായത്തിലെ തേങ്കോട് പ്രദേശത്തെ കൊച്ചി – മധുര ദേശീയ പാതയുമായി ഊന്നു കല്ലിൽ ബന്ധിപ്പിക്കുന്ന റോഡാണ് ഊന്നുകൽ -തേങ്കോട് റോഡ്‌.വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂരിൽ നിന്നും ആരംഭിച്ച് ഇഞ്ചൂർ വഴി മുനിസിപ്പാലിറ്റിയിൽ മാതിരപ്പിള്ളി പള്ളിപ്പടിയിൽ ദേശീയ പാത യുമായി ബന്ധിപ്പിക്കുന്നതാണ് പിടവൂർ- ഇഞ്ചൂർ- മാതിരപ്പിള്ളി പള്ളി പടി റോഡ്‌.

ഈ രണ്ടു റോഡുകളുടെയും വീതി വർധിപ്പിച്ച് ബി എം ആൻഡ് ബി സി ടാറിങ് ചെയ്താണ് റോഡ് നവീകരിക്കുന്നത്.ആവശ്യമായ ഇടങ്ങളിലെല്ലാം കൾവേർട്ടുകളും,ഡ്രൈനേജ്,ഐറിഷ് ഡ്രൈൻ , യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ,റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്ലക്ടർ,സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾക്കൊള്ളിച്ചാണ് ആധുനീക നിലവാരത്തിൽ നവീകരിക്കുന്നത്.
ഈ രണ്ടു റോഡുകളുടെയും ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണിപ്പോൾ സാധ്യമാകുന്നത്.തുടർ നടപടികൾ വേഗത്തിൽ ആക്കുമെന്നും എം എൽ എ പറഞ്ഞു.

You May Also Like

AGRICULTURE

കോതമംഗലം: സമൃദ്ധിയുടെ സന്ദേശവുമായി ഒരു വിഷുക്കാലംകൂടി വന്നെത്തിയതോടെ നാടും, നഗരവും, വിപണിയും ഒരുങ്ങിക്കഴിഞ്ഞു.കണിവെള്ളരിയും കണിക്കൊന്നയും മുതല്‍ പുത്തന്‍ വസ്ത്രങ്ങളും പടക്കങ്ങളും വരെ വിപണിയില്‍ നിരന്നതോടെ വലിയ തിരക്കാണ് കോതമഗലത്തെ വ്യാപാരസ്ഥാപനങ്ങളില്‍ ഇന്ന് അനുഭവപ്പെട്ടത്....

AGRICULTURE

കോതമംഗലം: മലയാളികളുടെ ആഘോഷവും പ്രതീക്ഷയുമായ വിഷുവിനെ വരവേല്‍ക്കാന്‍ കോതമംഗലം സ്വദേശിയായ 75-കാരന്‍ തന്റെ കൃഷിയിടത്തില്‍ വിളവെടുപ്പിന്റെ തിരക്കിലാണ്. കോതമംഗലം, വാരപ്പെട്ടി സ്വദേശി പുന്നേക്കോട്ടയില്‍ മഹറൂബ് എന്ന 75 കാരന്‍ തന്റെ കഠിനാധ്വാനത്തിലൂടെ എല്ലാവര്‍ക്കും...

CHUTTUVATTOM

കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റിലേക്കുള്ള വഴി രോഗികൾക്ക് ദുരിതയാത്രയാകുന്നു. ആശുപത്രി കോമ്പൗണ്ടിലെ പ്രധാന ബ്ലോക്കിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന എക്സ്റേ വാർഡിലേക്ക് എത്താൻ കുത്തനെയുള്ള റാമ്പ് കയറേണ്ടത് രോഗികളെയും ബന്ധുക്കളെയും...

CHUTTUVATTOM

കോതമംഗലം: കേരള കോൺഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെയർമാനാൻ കെഎം മാണി അനുസ്മരണം നടത്തി. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ. റോണി മാത്യു പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഷീ ലോഡ്ജ് അഞ്ച് മാസം പിന്നിടുമ്പോഴും അടഞ്ഞുകിടക്കുന്നു.മന്ത്രി പി.രാജീവ് ആയിരുന്നു ഉദ്ഘാടകന്‍.എന്നാല്‍ ഉദ്ഘാടനം നടത്തിയതല്ലാതെ ഇതുവരെ ഒരു പ്രയോജനവുമുണ്ടായില്ല. തങ്കളം ബസ് സ്റ്റാന്‍റിനോടനുബന്ധിച്ചാണ് ഷീ ലോഡ്ജ്...

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ സൺ‌ഡേ സ്കൂൾ പ്രസ്ഥാനം കോതമംഗലം ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല ബൈബിൾ ക്ലാസ് തിങ്കളാഴ്ച്ച ആരംഭിക്കും. 18 (ശനിയാഴ്ച) വരെ ദിവസവും രാവിലെ 9 മുതൽ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത്് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ഉദേശം 12 വയസ് പ്രായമുള്ള...

Featured

  കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ 2021നെ അപേക്ഷിച്ച് ഇത്തവണ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 83 പേരുടെ നേരിയ വര്‍ദ്ധനവ് മാത്രം. ആകെ 1,36,365 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. 2021ല്‍ ഇത് 1,36,283...

NEWS

കോതമംഗലം: വോട്ടിംഗ് മെഷീനുകളും പോളിംഗ് സാമഗ്രികളുമെല്ലാം വ്യാഴാഴ്ച രാത്രി തന്നെ എംഎ കോളജിലെത്തിച്ചു. കോതമംഗലം, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളുടെ കൗണ്ടിംഗ് സ്റ്റേഷനുകളും എംഎ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഒരുങ്ങുന്നത്. മൂന്ന് മണ്ഡലങ്ങളിലെയും ഇലക്ട്രോണിക്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ 5000 വോട്ടിലധികം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തല്‍. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം രാഷ്ട്രീയത്തിന് അതീതമായ ഘടകങ്ങള്‍ വിജയമുറപ്പിക്കുമെന്ന് മുന്നണി അവകാശപ്പെടുന്നു. യാക്കോബായ...

CHUTTUVATTOM

കോതമംഗലം:വോട്ട് ബഹിഷ്‌ക്കരണവുമായി നെല്ലിമറ്റം കരിമരുതംചാല്‍-കോട്ടപ്പാടം നിവാസികള്‍ രംഗത്ത്. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ ആയെന്നും കുടിവെള്ളം കിട്ടാക്കനിയാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌ക്കരണ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന കവളങ്ങാട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം കുടുംബസമേതം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ 82-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും തന്റെ വിജയം സുനിശ്ചിതമാണെന്നും സ്ഥാനാര്‍ത്ഥി...

error: Content is protected !!