കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി കരാട്ടെ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ നാലാമത് എഡിഷന് ഫ്രീഡം ക്വിസ് മത്സരത്തില്‍ മത്സരത്തില്‍ മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 70 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂവാറ്റുപുഴ നിര്‍മ്മല,തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ്,പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്കൂള്‍ എന്നിങ്ങനെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹയര്‍സെക്കണ്ടറി, വിഭാഗത്തില്‍ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ്, കവളങ്ങാട് സെന്റ് ജോണ്‍സ്, കോതമംഗലം മാര്‍ ബേസില്‍ എന്നിങ്ങനെ ഒന്നും,രണ്ടും മൂന്നും സ്ഥാനങ്ങളുംനേടി ജേതാക്കളായി.
മത്സര ഉദ്ഘാടനവും വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്ശന് നിര്‍വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജെബിന് എം. പുതുക്കയില്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എം കുര്യാക്കോസ്,സോണി ഇടത്തല, ജോയി പോള്‍, കെ.ഐ ജേക്കബ്, പ്രൊഫ.ഡോ.ദീപക് എല്‍ദോ ബാബു,മേരി ജോര്‍ജ്, രൂപ മാത്യു, ഡോ.റ്റി.എം എബിന്, ചേതന്‍ റോയി,ഷാലു ജെബിന്, സാറ ചേതന്‍, അസ്സി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ ഫൈസല്‍, സൈറ ജെബിന്, ബോബി പി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍
45 സ്കൂള്‍ ടീമുകള്‍ പങ്കെടുത്തു.



















































