Connect with us

Hi, what are you looking for?

CHUTTUVATTOM

റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.

പെരുമ്പാവൂർ : ആർടിഒ ഓഫീസ്  നിർമ്മിക്കുന്നതിനാവശ്യമായ  സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി എൽദോസ് കുന്നപ്പിള്ളി  എംഎൽഎയുടെ  നേതൃത്വത്തിൽ പെരിയാർവാലി യുടെ ഉടമസ്ഥതയിലുള്ള പെരുമ്പാവൂർ പട്ടാലിലുള്ള  സ്ഥലം  പെരുമ്പാവൂർ ജോയിന്റ് ആർ ടി ഒ പ്രകാശ്, മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ രഞ്ജിത് പെരിയാർവാലി പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി വി ബൈജു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജി എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു.
നിലവിൽ പ്രസ്തുത സ്ഥലത്ത് പ്രവർത്തിക്കുന്ന പെരിയാർ വാലിയുടെ മെക്കാനിക്കൽ വിങ് ഓഫീസും ശോചനീയ അവസ്ഥയിൽ ആണ്. പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിൽ പെരിയാർ വാലിയുടെ ഈ മെക്കാനിക്കൽ വിങ് പ്രവർത്തിക്കുന്നതിനു കൂടി സാധിക്കുന്ന രീതിയിൽ ആയിരിക്കും കെട്ടിടം നിർമിക്കുക. ഇത് പ്രകാരമുള്ള കെട്ടിടഘടന തയ്യാറാക്കുന്നതിനായി പെരിയാർ വാലി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതല ഏല്പിച്ചു.
 പെരിയാർ വാലി സ്റ്റാഫ്‌ ക്വാർട്ടേഴ്‌സിന്റെ ശോചനീയ അവസ്ഥ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച എം എൽ എ യുടെ ശ്രദ്ധയിൽ പെടുത്തി.
അറ്റകുറ്റ പണികൾക്കായി വിശദമായ പ്രോജക്ട് പ്ലാൻ സമർപ്പിക്കാൻ ശ്രി എൽദോസ് കുന്നപ്പിള്ളി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.   പെരുമ്പാവൂർ എം എൽ എ ശ്രി എൽദോസ് കുന്നപ്പള്ളിയുടെ ഇടപെടലിനെ തുടർന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ട്  സ്ഥലം ഏറ്റെടുപ്പ് ത്വരിത ഗതിയിൽ ആക്കുന്നതിനു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് കെട്ടിടം നിർമാണത്തിന് ആവശ്യമായ തുക നൽകുന്നത്. ഈ പുതിയ കെട്ടിടം വരുന്നതോട് കൂടി പെരുമ്പാവൂരിലെ ജനങ്ങൾക്ക് ആർ ടി ഓഫീസുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുവാൻ സഹായിക്കും എന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!