Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് റാപ്പിഡ് ആക് ഷൻ ഫോഴ്സ് വോളൻ്റിയർ ടീം രൂപീകരിച്ചു.

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ,റാപിഡ് ആക്ഷൻ ഫോഴ്സ് വോളൻ്റിയർ ടീം രൂപീകരിച്ചു. ദുരന്ത സമയത്തു സന്നദ്ധ സേവനം നടത്തുന്നതിന് വോളൻ്റിയേഴ്സിനെ സജ് ജമാക്കുന്നതിനായി സ്റ്റേറ്റ് ഡിസാസ്സ്റ്റർ റസ്പോൺസ് ടീമിൻ്റെ കീഴിലാണ് ടീമിനു രൂപം നല്കിയത്. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ അദ്ധ്യക്ഷത വഹിച്ചു.

എസ്.ഡി.ആർ.റ്റി ജില്ലാ കോ-ഓർഡിനേറ്റർ അഡ്വ. ശ്രീ പ്രകാശ് പത്തുപേർക്ക് ക്ലാസ്സ് നല്കി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ജെ.ആർ.സി ജില്ലാ വർക്കിംഗ് ചെയർമാൻ അഡ്വ.രാജേഷ് രാജൻ, താലൂക്ക് സെക്രട്ടറി ബിനോയി തോമസ്, ജോബി ജോർജ്, എൽദോ പി.വി എന്നിവർ പ്രസംഗിച്ചു.

You May Also Like