Connect with us

Hi, what are you looking for?

NEWS

വൈദ്യുതി മുടക്കം പതിവ് : തകരാര്‍ കണ്ടെത്താനാവാതെ കെഎസ്ഇബി ജീവനക്കാര്‍

പോത്താനിക്കാട്: സ്ഥിരമായി വൈദ്യുതി മുടങ്ങിയിട്ടും തകരാര്‍ കണ്ടുപിടിക്കാനാവാതെ കെഎസ്ഇബി ജീവനക്കാര്‍. പോത്താനിക്കാട് സെക്ഷനു കീഴില്‍ വരുന്ന പറന്പഞ്ചേരി, പുളിന്താനം, ആരിമറ്റം പ്രദേശങ്ങളില്‍ ഒരു മാസത്തോളമായി രാത്രി രണ്ടിനു ശേഷം ദിവസവും വൈദ്യുതി മുടങ്ങുന്നു. 11 കെവി ലൈനിലെ തകരാറുമൂലമാണ് വൈദ്യുതി മുടങ്ങുന്നത്. മുടങ്ങുന്ന വൈദ്യുതി പുലര്‍ച്ചെ ആറിന് ശേഷമേ പുനഃസ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പിന് സാധിക്കുന്നുള്ളു. ലൈനുകളില്‍ തുടര്‍ച്ചയായി പരിശോധന നടത്തിയിട്ടും തകരാര്‍ കണ്ടുപിടിക്കാനാവുന്നില്ലെന്നാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നത്. സ്ഥിരമായി രാത്രിയില്‍ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ അടുത്തിടെയായി മോഷ്ടാക്കളുടെ ശല്യവും രൂക്ഷമാണ്. സമീപ പ്രദേശങ്ങളില്‍ മോഷണ നടന്ന സമയത്തെല്ലാം മോഷ്ടാക്കള്‍ വൈദ്യുതി വിതരണം തടസപ്പെടുത്തിയിരുന്നു. ഇതും ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.

ഏതെങ്കിലും വിധത്തിലുള്ള വൈദ്യുതി തകരാറുകള്‍ സെക്ഷനില്‍ അറിയിച്ചാല്‍ അവ പരിഹരിക്കാന്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ആവശ്യമായ ജീവനക്കാര്‍ ഇല്ല എന്നാണ് ഇതിന് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആവശ്യമുള്ള ജീവനക്കാരില്‍ പകുതി പോലും ഇപ്പോള്‍ സെക്ഷനിലില്ല. പോത്താനിക്കാട്, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍, വാരപ്പെട്ടി, ആയവന, കവളങ്ങാട് പഞ്ചായത്തുകളിലായി 25000ഓളം ഉപഭോക്താക്കളാണ് പോത്താനിക്കാട് സെക്ഷനു കീഴിലുള്ളത്. ലൈനുകള്‍ മിക്കതും പുരയിടത്തിലൂടെയും റബര്‍ തോട്ടങ്ങളിലൂടെയുമാണ് ഇപ്പോഴുമുള്ളത്. കാലവര്‍ഷത്തിന് മുന്നോടിയായി നടത്തേണ്ട ടച്ചിംഗ് ക്ലീയറന്‍സ് പലയിടത്തും ഫലപ്രദമായി നടത്തിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. പറന്പഞ്ചേരി മുതല്‍ പുളിന്താനം വരെ റോഡിലൂടെ പുതിയ 11 കെവി ലൈന്‍ സ്ഥാപിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതിലൂടെ വൈദ്യുതി പ്രവഹിപ്പിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇതും തുടര്‍ച്ചയായ വൈദ്യുതി തടസത്തിന് കാരണമാകുന്നുണ്ട്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മഴ പെയ്താൽ കരകവിയുന തൃക്കാരിയൂർ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തോട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നടപ്പാക്കുന്ന പദ്ധതി  ജില്ലാ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട കൊട്ടാരത്തിൽ ഗോപാലകൃഷ്ണൻ, ഗിരീഷ് തുമ്പയിൽ, 40 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഉരുളൻതണ്ണിയിലെ പോസ്‌റ്റ്‌മാൻ കെ.എ. പൗലോസ് എന്നിവരെ പിണവൂർക്കുടി ജനകീയമുന്നണി ആദരിച്ചു. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം വൈ. എം.സി.എ. ഓഡിറ്റോറിയത്തിൽ നടത്തിയ മൂവാറ്റുപുഴ സബ് റീജിയണൽ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനo നിർവ്വഹിച്ചു. മൂവാറ്റുപുഴ സബ് റീജിയണൽ ചെയർമാൻ കെ.വി. രാജു അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പാക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. കേരള കോൺഗ്രസ് കവളങ്ങാട് മണ്ഡലം കൺവെൻഷനിൽ എംഎൽഎക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി കൺവെൻഷൻ...

CHUTTUVATTOM

കോതമംഗലം :ചെമ്പൻ കുഴിയിൽ ജനവാസ മേഖലയിൽ കാട്ടാന നാശം വിതച്ച പ്രദേശങ്ങൾ മുൻ എംഎൽഎ ആന്റണി ജോൺ സന്ദർശിച്ചു. ചെമ്പൻ കുഴി പള്ളിക്ക് സമീപം കുപ്പശ്ശേരി അനിൽകുമാറിന്റെ പുരയിടത്തിൽ എത്തിയ കാട്ടാനയാണ് വ്യാപകമായി...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാര്‍ഷിക പദ്ധതിയില്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് വിതരണം നടത്തി. 21,21,926 രൂപയാണ് വിവിധ സംഘങ്ങള്‍ക്കായി വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിക്ക് കീഴിലെ മികച്ച രണ്ടാമത്തെ യുപി സ്‌കൂളായി നെല്ലിമറ്റം സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന കോര്‍പ്പറേറ്റ് അധ്യാപക ദിനാഘോഷ...

CHUTTUVATTOM

നേര്യമംഗലം: കരിമണല്‍ പുക്കുന്നേല്‍ പൗലോസ് ചെറിയാന്‍ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിയാമ്മ ഊന്നുകല്‍ സ്രാമ്പിക്കല്‍ കുടുംബാഗം മക്കള്‍: പ്രസാദ്,പ്രീതി മരുമകള്‍: രഞ്ജിത്ത്, ഷീബ  

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് സാംസ്‌കാരിക കേന്ദ്രവും, ഫിലിം സിറ്റിയും തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ. കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ജൂബിലിയോട്...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ദേശീയ അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റലക്ച്വല്‍ പ്രൊപര്‍ട്ടി റൈറ്റ്സ്,...

NEWS

കോതമംഗലം: താല്‍ സൈനിക് ക്യാമ്പില്‍ പങ്കെടുത്ത് മാര്‍ അത്തനേഷ്യസ് കോളേജിലെ എന്‍സിസി യൂണിറ്റിലെ രണ്ടു കേഡറ്റുകള്‍. വിവിധ സൈനിക പരിശീലന മേഖലകളില്‍ കേഡറ്റുകളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കേഡറ്റുകളുമായി...

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായി തുടങ്ങാന്‍പോകുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അടിവാട് നിന്നുമാരംഭിച്ച മാര്‍ച്ച് പുലിക്കുന്നേപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന്...

error: Content is protected !!