Connect with us

Hi, what are you looking for?

CHUTTUVATTOM

ഭൂഗർഭ വൈദ്യുത പദ്ധതി ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി.

പെരുമ്പാവൂർ : നഗരത്തിലെ വൈദ്യുത തടസ്സത്തിന് പരിഹരമായ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭ്യമാക്കിയതിനെ തുടർന്നാണ് നിർമ്മാണം ആരംഭിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് എം. എൽ. എ ഓഫിസിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇതിന്റെ ടെൻഡർ നടപടികൾ മുൻപ് പൂർത്തീകരിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിച്ചിരുന്നില്ല.

രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രാഥമിക പരിശോധന വൈദ്യുതി വകുപ്പ് പൂർത്തിയാക്കി. ഔഷധി ജംഗ്ഷനിൽ ജല വകുപ്പിന്റെ പൈപ്പ് ലൈൻ കടന്ന് പോകുന്നതിനാൽ റോഡിന് മുകളിൽ കൂടിയായിരിക്കും കേബിളുകൾ വലിക്കുന്നത്. രണ്ട് മാസങ്ങൾ കൊണ്ട് പദ്ധതി പൂർത്തീകരിക്കും. ഫാത്തിമ കൺസ്ട്രക്ഷൻ ആണ് വൈദ്യുതി വകുപ്പിന് വേണ്ടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

മുടിക്കൽ സബ് സ്റ്റേഷനിൽ നിന്ന് രണ്ട് ഫീഡറുകളിലായിട്ടാണ് കേബിളുകൾ സ്ഥാപിക്കുന്നത്. ആലുവ മൂന്നാർ റോഡിൽ പാലക്കാട്ടുതാഴം മുതൽ യൂണിയൻ ബാങ്ക് ജംഗ്ഷൻ വരെയാണ് ഒന്നാമത്തെ കേബിൾ സ്ഥാപിക്കുന്നത്. സീമാസ് മുതൽ കുഴിപ്പിള്ളിക്കാവ്‌ വഴി എം.സി റോഡിലൂടെ കിച്ചൻ മാർട്ട് പരിസരം വഴി ഔഷധി ജംഗ്ഷനിലൂടെ അയ്യപ്പ ക്ഷേത്രം വഴി മിനി സിവിൽ സ്റ്റേഷന് മുന്നിലൂടെ യൂണിയൻ ബാങ്ക് ജംഗ്ഷനിൽ അവസാനിക്കുന്ന രീതിയിലാണ് രണ്ടാമത്തെ കേബിൾ സ്ഥാപിക്കുന്നത്. പദ്ധതിയിൽ അനുവദിച്ച 20  കോടി രൂപയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിന് വേണ്ടി വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ദ്യുതി പദ്ധതിയിൽ പ്രവൃത്തികൾ അനുവദിക്കുന്നത്.  ഏഴ് കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

നാലര കോടി രൂപയാണ് ഏഴ് കിലോമീറ്റർ ദൂരത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്. റോഡിന് വശത്ത് കൂടി കേബിളുകൾ സ്ഥാപയ്ക്കുന്നതിന് എച്ച്. ഡി.ഡി മാതൃകയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ബീവി ബക്കർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ മനോജ്‌ കെ, സുരേഷ് എസ്, എഞ്ചിനിയർ എം.ഐ അബുബക്കർ, ബി.എസ്.എൻ.എൽ സബ് ഡിവിഷണൽ എഞ്ചിനിയർ കൃഷ്ണ മോഹൻ, പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനിയർ ശാരിക ടി.എസ്, ഓവർസിയർ മൃദുല കെ.ആർ,  വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ പൗലോസ് ടി.പി, നഗരസഭ അസി. എഞ്ചിനിയർ ജയ പി. എസ്, ട്രാഫിക് പോലീസ് സ്റ്റേഷൻ ഓഫിസർ ശശി കെ.കെ, വ്യാപരി വ്യവസായി പ്രസിഡന്റ്‌ ജോസ് നെറ്റിക്കാടൻ, എം. ചെറിയാൻ, റിലയൻസ് ജിയോ മാനേജർ രജവ് കെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

You May Also Like

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

error: Content is protected !!