Connect with us

Hi, what are you looking for?

CRIME

വയോധികയുടെ മാല കവർന്ന കേസ്; രണ്ട് പേര്‍ പിടിയില്‍.

പെരുമ്പാവൂർ : വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ രണ്ടംഗ സംഘത്തെ നെടുമ്പാശേരി പോലിസ് പിടികൂടി. ആനച്ചാൽ പള്ളിവാസൽ മറ്റത്തിൽ വീട്ടിൽ റെനു (30), മാങ്ങാപ്പാറ കൊന്നത്തങ്ങാടി അടുപ്പുകല്ലിങ്കൽ വീട്ടിൽ ആഗ്നൽ (23) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശേരിക്കു സമീപം കോട്ടായി ഭാഗത്ത് വിറകു വാങ്ങാൻ പോയ വൃദ്ധയുടെ മാലയാണ് കവർന്നത്. കാറിൽ കാത്തുനിന്ന സംഘം വഴി ചോദിക്കാനായി അടുത്തെത്തി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തികിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് തൃശൂർ, കോട്ടയം ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. നെടുമ്പാശേരി എസ്.എച്ച്.ഒ പി.എം ബൈജു, എസ്.ഐ മാരായ വന്ദന കൃഷ്ണ, രാധാകൃഷ്ണൻ ,സി.പി.ഒ മാരായ ജിസ്മോൻ എൻ.ജി, മുനീർ പി.ഏ, ശ്രീകാന്ത് എം, സജി പി വൈ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!