Connect with us

Hi, what are you looking for?

CHUTTUVATTOM

ഇരിങ്ങോൾ വല്ലം റിംഗ് റോഡ് ; സർവ്വേ നടപടികൾ പുരോഗമിക്കുന്നതായി എം.എൽ.എ.

പെരുമ്പാവൂർ : ഇരിങ്ങോൾ വല്ലം റിംഗ് റോഡിന്റെ രണ്ടാമത്തെ സർവ്വേ നടപടികൾ പുരോഗമിക്കുന്നതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ജനുവരി അവസാനത്തോടെ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി പതിനഞ്ചിനകം സർവ്വേ റിപ്പോർട്ട് സമർപ്പിക്കും. സർവ്വേ നടപടികൾ പകുതിയോളം പൂർത്തീകരിച്ചു കഴിഞ്ഞു. ആദ്യ ഘട്ട സർവ്വേയിൽ രേഖപ്പെടുത്തിയ പദ്ധതിയുടെ അലൈന്മെന്റിൽ ആവശ്യമായ മാറ്റങ്ങളും ഇതോടൊപ്പം തയ്യാറാക്കും. 7.300 കിലോമീറ്റർ നീളത്തിൽ 25 മീറ്റർ വീതിയിലുമാണ് സർവ്വേ നടത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട മണ്ണ് പരിശോധന 25 എണ്ണം പൂർത്തിയായി. ആകെ 50 എണ്ണമാണ് പരിശോധന. മണ്ണിന്റെ ബല പരിശോധനയും ഇതിനൊപ്പം നടത്തുന്നുണ്ട്. 3 കിലോമീറ്റർ ദൂരത്തിൽ ഇതുവരെ സർവ്വേ നടപടികൾ പൂർത്തിയാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഇരിങ്ങോൾ പ്രദേശത്ത് മുൻപ് സർവ്വേ നടപടികൾ തടസ്സപ്പെടുത്തിയിരുന്നു. പ്രദേശവാസികളുമായും ഇരിങ്ങോൾ കാവ് ഭരണ സമിതിയുമായും എം.എൽ.എ രണ്ട് വട്ടം ചർച്ച നടത്തിയിരുന്നു.

കാവിന്റെ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാത്ത രീതിയിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകും. സർവ്വേ പൂർത്തിയാക്കി അതിന്റെ വിശദാംശങ്ങൾ ഇരിങ്ങോൾ കാവ് ക്ഷേത്ര സംരക്ഷണ ഭാരവാഹികൾക്ക് നൽകും. തുടർന്ന് ഇവരുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാകും പദ്ധതിക്കുള്ള അവസാന റിപ്പോർട്ട് തയ്യാറാക്കുക. സർവ്വേ നടപടികൾ നിർത്തി വെക്കുന്നത് പദ്ധതി തന്നെ ഉപേക്ഷിക്കുന്നതിന് തുല്യമാണെന്ന് എം.എൽ.എ പറയുന്നു.

ആദ്യ ഘട്ട സർവ്വേ റിപ്പോർട്ട് അലൈന്മെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചെങ്കിലും അനിവാര്യമായ മാറ്റങ്ങൾ വരുത്തുന്നതിനും പാലങ്ങളും കലുങ്കുകളും നിർമ്മിക്കുന്നതിന് ആവശ്യമായ മണ്ണ് പരിശോധന നടത്തുന്നതിനുമാണ് രണ്ടാം ഘട്ട സർവ്വേ ആവശ്യമായി വന്നത്. സർവ്വേ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചതിന് ശേഷം പദ്ധതിയുടെ ഡിസൈൻ പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗം തയ്യാറാക്കും. തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നൽകിയ പദ്ധതി നിർദ്ദേശം പരിഗണിച്ചാണ് സംസ്ഥാന ബജറ്റിൽ 25 കോടി രൂപ ഇരിങ്ങോൾ വല്ലം റിംഗ് റോഡിനായി സർക്കാർ പ്രഖ്യാപിച്ചത്. പെരുമ്പാവൂർ നഗരത്തിലെ ഗതാഗത കുരുക്കിനുള്ള പരിഹാരം എന്ന നിലയിലാണ് റിംഗ് റോഡ് പദ്ധതി നിർദ്ദേശിക്കുന്നത്.

You May Also Like

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

error: Content is protected !!