Connect with us

Hi, what are you looking for?

CHUTTUVATTOM

പ്രകാശപൂരിതമാകാൻ ജ്യോതിപ്രഭ പദ്ധതി: പെരുമ്പാവൂർ മണ്ഡലത്തിൽ 84 ഹൈമാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണം തുടങ്ങി

പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും പെരുമ്പാവൂർ നഗരസഭയിലുമായി 84 ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. 1.45 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭ്യമായത്. 39 സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അടിത്തറ നിർമ്മാണം പൂർത്തിയായി. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളോട് ചേർന്ന് സ്ഥാപിക്കുന്ന ലൈറ്റുകൾക്ക് വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നത് അവസാന ഘട്ടത്തിലാണ്.
പെരുമ്പാവൂർ നഗരസഭയിൽ കാഞ്ഞിരക്കാട് പള്ളിപ്പടി, പാറപ്പുറം, കെഎസ്ആർടിസി ജംഗ്ഷൻ, പട്ടാൽ, താലൂക്ക് ആശുപതി ജംഗ്ഷൻ, കടുവാൾ, അയ്യപ്പ ക്ഷേത്രത്തിന് മുൻവശം, സൗത്ത് വല്ലം, വല്ലം കമ്പനിപ്പടി, പൂപ്പാനി, ഒന്നാം മൈൽ, കുഴിപ്പിള്ളി കാവ്, വല്ലം കപ്പേളപ്പടി, അശമന്നൂർ പഞ്ചായത്തിൽ ഓടക്കാലി, പയ്യാൽ, നൂലേലി പള്ളിപ്പടി, ഓടക്കാലി കമ്പനിപ്പടി, കല്ലിൽ ലൈബ്രറി, പുന്നയം അമ്പലപടി, നൂലേലി അമ്പലം പടി, പനച്ചിയം വടക്കേ കവല, ഓടക്കാലി ആശുപത്രിക്ക് സമീപം, വണ്ടമറ്റം , കൂവപ്പടി പഞ്ചായത്തിൽ ഉതുപ്പാൻ കവല, കൂവപ്പടി ജംഗ്ഷൻ, കിഴക്കേ ഐമുറി, തൊടപറമ്പ്, ചെട്ടിനട അമ്പലംപടി, ആലാട്ടുചിറ, കോടനാട് പള്ളിപ്പടി, തോട്ടുവ, കൊല്ലംപടി കവല, കൃഷ്ണൻ കുട്ടി കവല, മാവേലിപ്പടി ഒക്കൽ പഞ്ചായത്തിൽ ചേലാമറ്റം അമ്പലത്തിന്റെ മുൻവശം, ഇടവൂർ അമ്പലം, താന്നിപ്പുഴ, സൊസൈറ്റി കവല, സിദ്ധൻ കവല, ആന്റോപുരം,ഇർഷാദ് മദ്രസ, എസ്.ഡി കോൺവെന്റ്, നടുപ്പിള്ളിത്തോട് മുടക്കുഴ പഞ്ചായത്തിൽ ത്രിക്കേപ്പാറ, തുരുത്തി, മുടക്കുഴ കവല, പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ, ചുണ്ടക്കുഴി രായമംഗലം പഞ്ചായത്തിൽ കുറുപ്പംപടി ബ്ലോക്ക് ജംഗ്ഷൻ, വൈദ്യശാലപ്പടി, നെല്ലിമോളം, നങ്ങേലിപ്പടി, കീഴില്ലം അമ്പലപ്പടി, പുല്ലുവഴി ജംഗ്‌ഷനിൽ രണ്ടെണ്ണം, കുറുപ്പംപടി ബസ്‌സ്റ്റാൻഡ്, കുറുപ്പംപടി എസ്ബിഐ ക്ക് മുൻവശം, കൂട്ടുമഠം അമ്പലത്തിന് മുൻവശം, നവജീവൻ കവല, കീഴില്ലം ഹൈസ്‌കൂൾ ജംഗ്ഷൻ, സി.എസ്.ഐ കവല, പുത്തൂരാൻ കവല, വട്ടക്കാട്ടുപടി റേഷൻ കട ജംഗ്ഷൻ, മനക്കപടി വേങ്ങൂർ പഞ്ചായത്തിൽ ക്രാരിയേലി, നേടുങ്ങപ്ര ഷാപ്പുംപടി, കണ്ണംപറമ്പ്, ചൂരത്തോട്, വേങ്ങൂർ പള്ളിത്താഴം, മേക്കപ്പാല, നേടുങ്ങാപ്ര കനാൽപാലം, പുന്നയം കവല വെങ്ങോല പഞ്ചായത്തിൽ തണ്ടേക്കാട്, കണ്ടന്തറ, മുണ്ടങ്കരപുരം, നായർ പീടിക, ആരോഗ്യ മാതാ ദേവാലയം, പെരുമാനി, വട്ടത്തറപ്പടി, മരോട്ടിചുവട്, മിനികവല, ഓണംകുളം, കുറ്റിപ്പാടം, ആനിക്കാമറ്റം എആർഎ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ആദ്യഘട്ടത്തിൽ അനുമതി ആയത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

error: Content is protected !!