Connect with us

Hi, what are you looking for?

NEWS

കലങ്ങിയൊഴുകി പെരിയാര്‍; ശുദ്ധജല വിതരണം മുടങ്ങി

കോതമംഗലം: കാലവര്‍ഷം ശക്തിപ്രാപിച്ച് പെരിയാര്‍ കലങ്ങിയൊഴുകിയതും ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതും മേഖലയില്‍ ശുദ്ധജല പദ്ധതികളെ ബാധിച്ചു. തട്ടേക്കാട് പന്പിംഗ് നിലച്ച് കീരംപാറ പഞ്ചായത്തില്‍ ജലവിതരണം മുടങ്ങി. കനത്ത മഴയും ഇടുക്കിയിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ ഭാഗികമായി തുറന്നതും പെരിയാറിലെ നീരൊഴുക്കു വര്‍ധിപ്പിച്ചതോടെയാണു ഭൂതത്താന്‍കെട്ടില്‍ ഷട്ടറുകള്‍ തുറന്നു ജലനിരപ്പ് ക്രമീകരണം വേണ്ടിവന്നത്.

ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതും കരയില്‍ നിന്നും തോടുകളില്‍ നിന്നും ചെളി ഒഴുകിയെത്തി വെള്ളം കലങ്ങുകയും ചെയ്തതാണു പന്പിംഗ് നിലയ്ക്കാന്‍ കാരണം. ഭൂതത്താന്‍കെട്ടിലെ ജലനിരപ്പ് ഇന്നലെ 27.5 മീറ്ററായി താഴ്ന്നു. രണ്ട് ദിവസമായി മഴ ശക്തി കുറഞ്ഞതിനാല്‍ പെരിയാറില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഭൂതത്താന്‍കെട്ടില്‍ ഷട്ടറുകള്‍ താഴ്ത്തി പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുകയും കലക്കല്‍ മാറുകയും ചെയ്താലേ ശുദ്ധജലവിതരണം സുഗമമാകയുള്ളു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പോലീസ് സർജനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പോലീസ് സർജൻഇല്ലെന്ന കാരണത്താൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ദൂരെ ആശുപത്രികളിൽ അയക്കേണ്ടി വരുന്നത് ബുദ്ധിമു ട്ടുണ്ടാക്കുകയാണ്. ഗോത്രവർഗ മേഖലകളിൽ നിന്നുൾപ്പെടെ അസുഖബാധിതരാകുന്നവർ യാത്രാമധ്യേ...

AGRICULTURE

കോതമംഗലം: കാറ്റ് വീണ്ടും നാശം വിതച്ചു. കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടിപഞ്ചായത്തുകളിൽ 3.155 ലക്ഷം രൂപയുടെ കൃഷിനാശം .തിങ്കളാഴ്ച വൈകുന്നേരം കോതമംഗലം ബ്ലോക്കിലെ കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിൽ മഴക്കൊപ്പമുണ്ടായ കാറ്റിൽ വ്യാപക...

NEWS

കോതമംഗലം: കീരംപാറ സെക്ഷനിൽ പതിവായുള്ള അപ്രഖ്യാപിത പവർകട്ട് മൂലം ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം താറുമാറാകുന്നതായി കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി. ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്ക ന്നതിനാൽ തട്ടേക്കാട്, ഊഞ്ഞാപ്പാറ പമ്പ് ഹൗസുകളിൽ യഥാ...

CHUTTUVATTOM

കോതമംഗലം: വെളിയേല്‍ച്ചാല്‍ പൗരാവലിയുടെ ചാരിറ്റി ഫുട്ബോള്‍ മേളയ്ക്ക് തുടക്കമായി. 26 വരെ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന മേള മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ യു. ഷറഫലി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് വനിതാ അംഗം ബിന്ദു രാജേന്ദ്രനെയും കുടുംബത്തെയും മര്‍ദിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോതമംഗലത്ത് പ്രതിഷേധം നടത്തി. ട്രൈബല്‍ ആശാവര്‍ക്കര്‍ കൂടിയായ...

CHUTTUVATTOM

മൂവാറ്റുപുഴ: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലില്‍വീട്ടില്‍ ബിബിന്‍സ് മാത്യുവിനെ (അലക്സ്-45) ആണ് മൂവാറ്റുപുഴ പോക്സോ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ മഹാറാണി ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ്മാറാടി മണ്ഡനാക്കര ബിനു (48) എം വര്‍ഗ്ഗീസ്...

AGRICULTURE

കോതമംഗലം: കോതമംഗലത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. തിങ്കളാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ടി.എം മീതിയന്‍ സ്മാരക ഹാളിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര പറന്നു പോയി. ഇത് സമീപത്തെ...

NEWS

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ...

CHUTTUVATTOM

കോതമംഗലം: ഡിവൈഎഫ്‌ഐയുടെ സ്‌നേഹമൊരു കുമ്പിള്‍ ദാഹജലപ്പന്തലിന് തുടക്കം. ഡിവൈഎഫ്‌ഐ കോതമംഗലം മുനിസിപ്പല്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി ചെറിയപള്ളിത്താഴം ബസ് കാത്തിരുപ്പുകേന്ദ്രത്തിലൊരുക്കിയ ദാഹജലപ്പന്തല്‍ ബ്ലോക്ക് പ്രസിഡന്റ് അരുണ്‍ ബോബന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍ ജിബിന്‍...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും,...

ACCIDENT

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കട കടവില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. പരീക്കപീടിക അടയ്ക്കാമുണ്ടക്കല്‍ ബിനുവിന്റെ മകന്‍ ക്രിസിന്റെ (17) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ 10.30...

error: Content is protected !!