Connect with us

Hi, what are you looking for?

CHUTTUVATTOM

ശിശു സൗഹൃദമാക്കി പല്ലാരിമംഗലം  പന്ത്രണ്ടാം വാര്‍ഡ് അങ്കണവാടി

ശിശു സൗഹൃദമാക്കി പല്ലാരിമംഗലം  പന്ത്രണ്ടാം വാര്‍ഡ് അങ്കണവാടി.
ജൂണ്‍ നാലിന് പുതിയ കൂട്ടുകാരെത്തും.

ചുമർ ചിത്രങ്ങള്‍ വരച്ചും, കളിപ്പാട്ടങ്ങള്‍ കൊണ്ട് നിറച്ചും, പരിസരം ശുചീകരിച്ചും, ശിശു സൗഹൃദ അന്തരീക്ഷമൊരുക്കി പ്രവേശനോത്സവത്തിനൊരുങ്ങിയിരിക്കുകയാണ് പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് അങ്കണവാടി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസിന്റെ നേതൃത്വത്തിലാണ് ജൂണ്‍ നാലിന് നടക്കുന്ന പ്രവേശനോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്. അടിവാട് ടൗണിനോട് ചേര്‍ന്നുള്ള ഏക അങ്കണവാടിയായ ഇവിടെ 25 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. കോതമംഗലം അഡീഷണല്‍ പ്രോജക്ടിന്റെ കീഴില്‍ വരുന്ന പല്ലാരിമംഗലം പഞ്ചായത്തിലെ മുപ്പത്തിഎട്ടാം നമ്പര്‍ അങ്കണവാടിയാണിത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, അങ്കണവാടി വര്‍ക്കര്‍ കെ പി നിസാമോള്‍, ഹെല്‍പ്പര്‍ ഹലീമ നാസര്‍, ആശാ വര്‍ക്കര്‍ മേരി ഏലിയാസ്, അങ്കണവാടി ലെവല്‍ മോണിറ്ററിംഗ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ കെ അബ്ദുല്‍ റഹ്മാന്‍, ജോയിന്റ് കണ്‍വീനര്‍ കെ എ മുഹമ്മദ്, സിഡിഎസ് അംഗം ഷാജിത സാദിഖ് എന്നിവരുടെ നേതൃത്വത്തിലാണ് അങ്കണവാടി ശിശുസൗഹൃദമാക്കിയത്.

ക്യാപ്ഷന്‍…
അടിവാട് മുപ്പത്തിഎട്ടാം നമ്പര്‍ അങ്കണവാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

You May Also Like