കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ ഇഞ്ചത്തൊട്ടി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനു വേണ്ടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഇഞ്ചത്തൊട്ടി കുടിവെള്ള പദ്ധതിയ്ക്ക് വനം വകുപ്പിന്റെ അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 73 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായ കിണറിന്റെ നിർമ്മാണം പൂർത്തീകരിച്ചിരുന്നെങ്കിലും, ടാങ്ക് ഇരിക്കുന്ന സ്ഥലം വനം വകുപ്പിന്റെ ആയതിനാലും ഫോറസ്റ്റിന്റെ സൈഡിൽ കൂടി പൈപ്പ് ലൈൻ വലിക്കേണ്ട ആവശ്യമുള്ളതിനാലും വനംവകുപ്പിന്റെ അംഗീകാരം ലഭ്യമാകേണ്ടതുണ്ടായിരുന്നു. ഈ അംഗീകാരമാണ് ഇപ്പോൾ വനം വകുപ്പിൽ നിന്നും ലഭ്യമായത്. കിണർ, പമ്പ് ഹൗസ്, പ്രഷർ ഫിൽടർ, വാട്ടർ ടാങ്ക്, പൈപ്പ് ലൈൻ അടക്കമുള്ള പ്രവർത്തികൾ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുമെന്നും പദ്ധതി പ്രാവർത്തികമാകുന്നതോടെ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാവുമെന്നും,തുടർ നടപടികൾ വേഗത്തിൽ പൂർത്തികരിക്കുമെന്നും എംഎൽഎ അറിയിച്ചു.
You must be logged in to post a comment Login