കോതമംഗലം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ. കോതമംഗലം രാമല്ലൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോണി (56)( P.T ജോണി ) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്തുള്ള പ്രതി നടത്തി വന്നിരുന്ന സ്ഥാപനത്തിൽ വച്ചാണ് സംഭവം. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനീഷ് ജോയ്, എസ്.ഐമാരായ മാഹിൻ സലിം, ഷാജി കുര്യാക്കോസ് എന്നിവരാണ് ഉണ്ടായിരുന്നത്.
