Connect with us

Hi, what are you looking for?

CHUTTUVATTOM

നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ സമരം നടത്തി.

കോതമംഗലം : ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളി യൂണിയൻ (NREGWU) നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 600 രൂപയായി ഉയർത്തുക , 200 തൊഴിൽ ദിനങ്ങൾ അനുവദിക്കുക. 75 പണി ചെയ്ത തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിക്കുക , ജാതി തിരിച്ച് കൂലി കൊടുക്കാനുള്ള കേന്ദ്ര ഗവൺമെന്റ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് NREG W യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തി.

കോതമംഗലത്ത്‌ ഏരിയാതല ഉദ്ഘാടനം നെല്ലിക്കുഴി മൂന്നാം വാർഡിൽ ജില്ലാ പഞ്ചായത്തംഗം റഷീദ സലിം ഉദ്ഘാടനം ചെയ്തു. NB ജമാൽ അദ്ധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ PM അഷറഫ്‌,ഇ.പി രഘു. ബിജു പി നായർ , മിനി ഗോപി , സുബൈർ, മൃദുല ജനാർദ്ദനൻ , വിജയമ്മ ഗോപി, എം.വി കുര്യാക്കോസ് അൽഫോൺസ്സാ സാജു എന്നിവ ർ സംസാരിച്ചു.

You May Also Like