Connect with us

Hi, what are you looking for?

NEWS

പി.എൻ. ശിവശങ്കരന്റെ “നോട്ട്ബുക്ക് ” പുസ്തക പ്രകാശനം

കോതമംഗലം: പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം ടൗൺ യു.പി. സ്കൂളിൽ വച്ച് 2019 ഫെബ്രുവരി 1 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പുരോഗമന പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുൻ പ്രസിഡന്റുമായിരുന്ന അന്തരിച്ച പി.എൻ. ശിവശങ്കരന്റെ കവിതാ സമാഹാരം “നോട്ട്ബുക്ക് ” പ്രശസ്ത ചിന്തകനും നിരൂപകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, പി.എൻ. ശിവശങ്കരന്റെ ഭാര്യ ശാന്ത ശിവശങ്കരന് നൽകിക്കൊണ്ട് പ്രകാശനം ചെയ്യും.

സ്വാഗത സംഘം ചെയർമാൻ ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വച്ച് പുസ്തക പ്രകാശന ചടങ്ങിന്റെ ഉത്ഘാടനം ആന്റണിജോൺ എം.എൽ.എ. നിർവ്വഹിക്കും. ഇതോടനുബന്ധിച്ച് കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമുള്ള എഴുത്തുകാർ പങ്കെടുക്കുന്ന “എഴുത്തനുഭവം” , “നാടൻ പാട്ട് ” എന്നീ അനുബന്ധ പരിപാടികളും നടക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like