Connect with us

Hi, what are you looking for?

ACCIDENT

തലയ്ക്കൽ ചന്തു കോളനിയിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിവാസി യുവതി മരണപ്പെട്ടു.

കോതമംഗലം: കുടുംബ കലഹത്തെത്തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിവാസി യുവതി ചികത്സയിലിരിക്കെ മരണപ്പെട്ടു.
രക്ഷാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം.
നേര്യമംഗലത്ത് സെറ്റിൽമെന്റ് കോളനി
(തലയ്ക്കൽ ചന്തു കോളനി )യിലെ
അറയ്ക്കപറമ്പിൽ ഷാജിയുടെ ഭാര്യ നിഷ
(45)യാണ് മരണപ്പെട്ടത്.


ഇന്നലെ വൈകിട്ട് 5 മണിയോടെ നിഷ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. കളമശേരി മെഡിയ്ക്കൽ കോളേജിൽ ചികത്സയിലിരിയ്ക്കെ ഇന്ന് പുലർച്ചെയാണ് നിഷ മരണപ്പെട്ടത്. 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. നിഷയുടെ ഭർത്താവിന്റെ ആദ്യബന്ധത്തിലെ മകൻ മരാജേഷ്(25) പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കളമശേരി മെഡിൽ കോളേജിൽ ചികത്സയിലാണ്. നിഷയെ രക്ഷയ്ക്കാനുള്ള ശ്രമത്തിനിടെയായാണ് രാജേഷിന് പൊള്ളലേറ്റതെന്നാണ് അനുമാനം.

കുടുംബ കലഹമാണ് നിഷ
ആത്മഹത്യചെയ്യാൻ തീരുമാനിച്ചതിന്
പിന്നിലെന്നാണ് ആയൽവാസികൾ വ്യക്തമാക്കുന്നത്. ഇന്നലെ പകലും നിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും അയൽവാസികൾ ഇടപെട്ട് പിൻതിരിപ്പിയ്ക്കുകയായിരുന്നു ഊന്നുകൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോളനിയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ട്. മയക്ക് മരുന്ന് കഞ്ചാവ് മദ്യം ഇതിൻ്റെ ഉപയോഗം കുടുതലാണ് കോളനിയിൽ, പട്ടയമില്ലാത്തവർ കോളനിയിൽ അധികൃതമായി താമസിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് ട്രൈബൽ ഡിപ്പാർട്ട്മെൻ്റിനെ വിവരo അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...