Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി പഞ്ചായത്തിലെ കണ്ടെയ്മെന്‍റ് സോണ്‍ കൂടിയാലോചനയോഗം നടത്തി ; അതിര്‍ത്തികള്‍ അടച്ച് പോലീസ്, വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ വീടിന് പുറത്തിറങ്ങിയാല്‍ നടപടി

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കണ്ടയ്മെന്‍റ് സോണ്‍ ആയതോടെ പഞ്ചായത്ത് അതിര്‍ത്തികള്‍ പോലീസ് അടച്ചു. പഞ്ചായത്തില്‍ നിന്ന് പുറത്തേക്കൊ അകത്തേക്കൊ പ്രവേശനം പൂര്‍ണമായും നിരോധിച്ചു. ആലുവ – മൂന്നാര്‍ റോഡിലൂടെ പോലീസ് അനുമതിയോടെ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാമെങ്കിലും നെല്ലിക്കുഴി അതിര്‍ത്തിയില്‍ ഒരിടത്തും വാഹനത്തിന് സ്റ്റോപ്പില്ല. പഞ്ചായത്തിലെ മുഴുവന്‍ ഉള്‍വഴികളും നാളെയോടെ പോലീസ് സീല്‍ ചെയ്യും.വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ ഒരാള്‍ക്കും ഇന്ന് മുതല്‍ വീടിന് പുറത്ത് ഇറങ്ങാന്‍ അവകാശമില്ല. ലംഘനം നടത്തിയാല്‍ അറസ്റ്റുള്‍പ്പടെയുളള നടപടികള്‍ നേരിടേണ്ടി വരും 7 ദിവസത്തേ ക്കാണ് കണ്ടെയ്മെന്‍റ് സോണായി ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചിട്ടുളളത്. പുതിയ
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കയും രോഗമുളളവര്‍ നെഗറ്റീവ് ആവുകയും ചെയ്താല്‍ കണ്ടെയ്മെന്‍റ് സോണ്‍ നീളാതെ പിന്‍വലിക്കും 3 രോഗികളാണ് നിലവില്‍ പഞ്ചായത്തില്‍ ഉളളത് ഇവരുടെ സബര്‍ക്കപട്ടിക വലുതായതും പഞ്ചായത്തിന്‍റെ പല ഭാഗങ്ങളില്‍ ഉളളവരും ആയതാണ് പഞ്ചായത്ത് മുഴുവന്‍ കണ്ടെയ്മെന്‍റ് സോണിലേക്ക് മാറിയത്.

നാളെ തിങ്കളാഴ്ച്ചയും പഞ്ചായത്തില്‍ സബൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും ചൊവ്വാഴ്ച്ച മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായുളള കടകള്‍ പഞ്ചായത്തിന്‍റെ അനുമതിയോടെ പ്രവര്‍ത്തിക്കും.ഇതിന്‍റെ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ്.റേഷന്‍ കടകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും . നെല്ലിക്കുഴി ,ചെറുവട്ടൂര്‍,തൃക്കാരിയൂര്‍ തുടങ്ങിയ കവലകളില്‍ 50 മീറ്റര്‍ അകലത്തിലായി രണ്ട് പലചരക്ക് കട,രണ്ട് പച്ചക്കറി കട, 1 ബേക്കറി ഫ്രൂട്സ് കട ഇവ രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണിവരെ പ്രവര്‍ത്തിക്കും മറ്റ് ഉള്‍ഗ്രാമങ്ങളില്‍ വാര്‍ഡില്‍ ഓരൊ പച്ചക്കറി പലചരക്ക് കടകള്‍ പ്രവര്‍ത്തിപ്പിക്കാം .വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങണം. ഇതിനായുളള ഫോറം ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും വ്യാപാരി സംഘടന നേതാക്കളുടെയും കയ്യില്‍ ലഭ്യമാണ് .നാളെ ഉച്ചക്ക് 1 മണിക്ക് ഉളളില്‍ ഇത് പഞ്ചായത്തില്‍ ലഭ്യമാകുന്ന തരത്തില്‍ എത്തിക്കണം.ആശൂപത്രകള്‍ ,ലാബുകള്‍,മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കും.

പഞ്ചായത്തില്‍ മൂന്ന് ചിക്കന്‍ കട മൂന്ന്,ഇറച്ചിക്കട ഇവ പ്രവര്‍ത്തിപ്പിക്കാം . പച്ചമീന്‍ ഈ കണ്ടെയ്മെന്‍റ് സോണ്‍ കാലാവധിയില്‍ നിരോധനമുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ എത്തുന്നവര്‍ പോലീസിന്‍റെ പരിശോധനകള്‍ക്കും നിബന്ധനകള്‍ക്കും
വിധേയരായിരിക്കും.വാഹന യാത്ര പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.വീടിന് ഏറ്റവും അടുത്തുളള കടകള്‍ തെരഞ്ഞെടുക്കണം. നെല്ലിക്കുഴി പഞ്ചായത്തില്‍ വ്യാപാര സംഘടന പ്രതിനിധികളുമായി നടന്ന കൂടിയാലോചന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അദ്ധ്യക്ഷയായി, കോതമംഗലം ഡെപ്യൂട്ടി തഹല്‍സീദാര്‍ അനില്‍ മാത്യു,കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍,ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ കോട്ടപറബില്‍ ,സെക്രട്ടറി എസ്.മനോജ് വ്യാപാരി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

വെളളിയാഴ്ച്ചത്തെ ബലി പെരുനാള്‍ ദിനം കണ്ടെയ്മെന്‍റ് സോണില്‍ എന്ത് നടപടികള്‍ കൈകൊളളണമെന്ന് തീരുമാനിക്കുന്നതി നായി നാളെ ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് ഹാളില്‍ മുസ്ലീം മഹല്ല് ഭാരവാഹികളെ ഉള്‍കൊള്ളിച്ച് യോഗം നടക്കും തുടര്‍ന്ന് തീരുമാനം എടുക്കാനാണ് നീക്കം . പഞ്ചായത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തില്‍ ഫോറം പൂരിപ്പിച്ച് നല്‍കി മുന്‍കൂര്‍ അനുമതി വാങ്ങണം.

You May Also Like

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

CRIME

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ആര്‍ട്‌സ് കോളേജിലെ റാഗിംഗ് കേസില്‍ അന്വേഷണം ആരംഭിച്ച് കോതമംഗലം പോലീസ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷംനാദിനെയാണ് ചൊവ്വാഴ്ച കോളേജിലെ 12 ഓളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്....

CRIME

കോതമംഗലം :- തിരക്കേറിയ നെല്ലിക്കുഴി ടൗണിലെ പ്രധാന റോഡിനോട് ചേർന്ന് വളർന്ന് നിൽക്കുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തി. നെല്ലിക്കുഴി ജംഗ്ഷനു സമീപം പ്രധാന റോഡരികിൽ നിന്നാണ് 30 സെൻ്റീമീറ്റർ വീതമുള്ള അഞ്ച് കഞ്ചാവ്...

NEWS

കോതമംഗലം :- നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സംരക്ഷണ ഭിത്തി നെല്ലിക്കുഴി പഞ്ചായത്ത് ദയാ ബഡ്സ് സ്കൂൾ കെട്ടിടത്തിനും സ്കൂൾ ബസ്സിനു മുകളിലേക്കും ഇടീഞ്ഞു വീണു. ഇന്നലെ രാത്രിയാണ് ഹൈസ്കൂളിൻ്റെ സംരക്ഷണഭിത്തി തൊട്ടു ചേർന്ന്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഓലക്കാട്ട് മോളം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം...

CRIME

കൂത്താട്ടുകുളം: കെ.എസ്. ഇ.ബി ഓവര്‍സീയര്‍ കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ പിടിയില്‍. കൂത്താട്ടുകുളത്തെ കെ.എസ്. ഇ.ബി ഓവര്‍സീയറായ ചെറുവട്ടൂര്‍ വേലമ്മക്കൂടിയില്‍ അബ്ദുള്‍ ജബ്ബാറി (54) നെയാണ് കൈക്കൂലി കേസില്‍ അറസ്റ്റു ചെയ്തത്. വിജിലന്‍സ് ആന്‍ഡ്...

CRIME

കോതമംഗലം : ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുമല്ലൂർ കുറ്റിലഞ്ഞി മേക്കേക്കുടിയിൽ ജലാൽ (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി ബസിൽ ഇരുമലപ്പടിയിൽ വച്ചാണ് സംഭവം. സബ്...

NEWS

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് തൃക്കാരിയൂർ ആറാം വാർഡ് ബിജെപിയുടെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 99 വോട്ടിൻ്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് സിപിഐ എം സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചത്. കോൺഗ്രസ്...

error: Content is protected !!