Connect with us

Hi, what are you looking for?

NEWS

മൂവാറ്റുപുഴ ഉപജില്ല കലോത്സവത്തിന് നാളെ തിരി തെളിയും

മൂവാറ്റുപുഴ: നാലായിരത്തോളം കൗമര കലാ പ്രതിഭകൾ മാറ്റുരക്കുന്ന മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപ ജില്ല സ്കൂൾ കലോത്സവത്തിന് വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂ‌ളിൽ നാളെ തിരി തെളിയും.
മൂവാറ്റുപുഴ നഗരസഭയിലെയും
വാളകം, പായിപ്ര, മാറാടി, ആരക്കുഴ, ആവോലി, ആയവന ഗ്രാമ പഞ്ചായത്തുകളിലെയും സ്കൂളുകളിൽ നിന്നുളള പ്രതിഭകൾ എട്ട് വേദികളിലായി 16 വരെ നടക്കുന്ന കലാ മാമാങ്കത്തിൽ 307 ഇനങ്ങളിൽ മാറ്റുരക്കും.
എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., അറബി കലോത്സവം, സംസ്കൃതോത്സവം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.

കലോത്സവത്തിന് മുന്നോടിയായുളള രചന മത്സരങ്ങൾക്ക് തുടക്കമായി. നാളെ രാവിലെ 10 ന് കലോത്സവ പതാക ഉയർത്തും. ഉച്ചയ്ക്ക് 2 ന് മാത്യു കുഴൽനാടൻ എം.എൽ.എ. ഉദ്ഘാടന ചെയ്യും. സമ്മേളനത്തിൽ
വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ കെ.പി. അബ്രഹാം അധ്യക്ഷത വഹിക്കും.
പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റ് മാർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യ പ്രഭാഷണവും ഇ.എ.ഇ. സ്‌കൂൾ മാനേജർ ഫാ. തോമസ് മാളിയേക്കൽ കലോത്സവ സന്ദേശവും നൽകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്‌ണൻ ലോഗോ ഡിസൈൻ ചെയ്ത വിദ്യാർഥിക്കുള്ള സമ്മാനം നൽകും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 14,15,16 തീയതികളിലാണ് പ്രധാന മത്സരം.

16 ന് വൈകിട്ട് 5 ന് കലോത്സവ സമാപന സമ്മേളനം വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അബ്രാഹാം കെ.പി. ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡൻ്റ് മോൾസി എൽദോസ് അധ്യക്ഷത വഹിക്കും.
വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ജമുന പി.
പ്രഭു സ്വാഗതവും സ്‌കൂൾ മാനേജർ ഫാ. തോമസ്
മാളിയേക്കൽ മുഖ്യപ്രഭാഷണവും നടത്തും. ജിജു കെ. ജോർജ് നന്ദി പറയും.
പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എബ്രഹാം കെ.പി., ജനറൽ കൺവീനർ ജിനു ഏലിയാസ്, എ.ഇ.ഒ. കെ.വി. ബെന്നി,
പി.ടി.എ. പ്രസിഡന്റ് സി.യു. കുഞ്ഞുമോൻ, ജോ. ജനറൽ കൺവീനർമാരായ ജമുന പി. പ്രഭു, ബൈജു എം. വർഗീസ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി.എൻ. മനോജ്, കൺവീനർ ജീന പീറ്റർ തുടങ്ങിയവർ സംബന്ധിച്ചു.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: കുടുംബത്തിന്റെ കരുത്ത് സ്നേഹത്തിലും സമാധാനത്തിലുമാണെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ ജീവിതത്തില്‍ സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നവരുടെ ജൂബിലി സംഗമം...

CHUTTUVATTOM

തിരുവനന്തപുരം : ആസൂത്രണ ബോർഡിലെ പരീക്ഷ അട്ടിമറിയിൽ പി എസ് സി ക്കെതിരെ ക്രൈംബ്രാഞ്ച്. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് ക്ലറിക്കൽ വീഴ്ച അല്ലെന്നും അതു ബോധപൂർവ്വമാണെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി....

CHUTTUVATTOM

തൊടുപുഴ: സെന്‍ട്രല്‍ കേരള സഹോദയയുടെ ആഭിമുഖ്യത്തില്‍ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിന് ഓവറോള്‍ കിരീടം. വാഴക്കുളം...

CHUTTUVATTOM

കോതമംഗലം:തട്ടേക്കാട് – കവളങ്ങാട് മേഖലയിൽ മനുഷ്യ–വന്യജീവി സംഘർഷം കുറക്കാൻ പാലമറ്റം കാളക്കടവ് മുതൽ നേര്യമംഗലം കൃഷിഫാം വരെ പെരിയാർ തീരത്ത് നിർമ്മിക്കുന്ന തൂക്കുസൗരോർജ വേലിയുടെ നിർമാണോദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. പെരിയാറിൽ...

NEWS

കോതമംഗലം: കോട്ടപ്പടി പുല്ലുവഴിച്ചാൽ കൊട്ടിശ്ശേരികുടിയിൽ അച്ചാമ്മ പൗലോസ് (95) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 1.30 ന് വടക്കുംഭാഗം സെന്റ് ജോർജ് ഹൊറേബ് പള്ളിയിൽ. പരേത തൃക്കാരിയൂർ പുലിമല കീളാച്ചിറങ്ങര കുടുംബാഗമാണ്. മക്കൾ: കുഞ്ഞമ്മ,...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നിന്ന് ആയക്കാട്, തൈക്കാവും പടി, ആയപ്പാറ, കോട്ടപ്പടി വഴി പ്ലാമുടിയ്ക്ക് പ്രിയദർശിനി ബസ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു നീയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ കെഎസ്‌യു ആധിപത്യം തുടരുന്നതിൽ അഭിമാനം ഉണ്ടെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എംഎൽഎ. കോതമംഗലം താലൂക്കിലെ സ്കൂൾ കോളേജ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തകർക്ക് അഭ്യുദയം എന്ന പേരിൽ...

CHUTTUVATTOM

  കോതമംഗലം: നാലേക്കറിൽ കൃഷിയുടെ വൈവിധ്യം, അന്യംനിന്ന ഇനങ്ങൾക്കും ഇടം നൽകി കോതമംഗലം സ്വദേശിനി റൂബി ടീച്ചർ. അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ചെങ്കിലും വിശ്രമജീവിതത്തിലേക്ക് മാറാതെ കൃഷിയുടെ വഴിയിലൂടെ മുന്നേറുകയാണ് റൂബി ടീച്ചർ. നാലേക്കർ...

CHUTTUVATTOM

തൊടുപുഴ: കലയുടെ വൈവിധ്യവും കൗമാരപ്രതിഭകളുടെ മികവും വിളിച്ചോതി പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗധ്വനി 2026ന് ശനിയാഴ്ച സമാപനം. കഴിഞ്ഞ രണ്ടു ദിവസമായി...

CHUTTUVATTOM

മൂവാറ്റുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘റൈസ് വിദ്യാഭ്യാസ പദ്ധതിയുടെ മൂവാറ്റുപുഴ – കോതമംഗലം മേഖലാതല പ്രവര്‍ത്തനാരംഭം ശനിയാഴ്ച. മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന...

NEWS

  മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 9,10 തിയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കും. രജിസ്‌ട്രേഷന്‍ ഏഴിന് നടക്കും.സംഘാടക സമിതി യോഗം മൂവാറ്റുപുഴ നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷഹന...

NEWS

കോതമംഗലം: പുതുപ്പാടി സീസണ്‍ പേപ്പര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കോതമംഗലം ശോഭനപ്പടി മൂലയില്‍ എം.സി. ജോസഫ് (രാജു-65) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോതമംഗലം സെന്റ്...

error: Content is protected !!