Connect with us

Hi, what are you looking for?

NEWS

ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം; മതേതര വിശ്വാസികൾക്കാകമാനം വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തു വയലിൽ.

കോതമംഗലം : ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളത്തിനു മാത്രമല്ല രാജ്യത്തെ മതേതര വിശ്വാസികൾക്കാകമാനം വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് കോതമംഗലം മാർതോമാ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തു വയലിൽ പറഞ്ഞു. സൗമ്യമായ പെരുമാറ്റം കൊണ്ട് സർവ്വരുടെയും ഹൃദയം കവരാൻ അദ്ദേഹത്തിനു കഴിഞ്ഞു. നിരാലംബരുടെയും അശരുണടെയും അത്താണി കൂടിയാണ് മറഞ്ഞു പോയതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നിയോജക മണ്ഢലം കമ്മിറ്റി മുനിസിപ്പൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഢലം പ്രസിഡൻ്റ് പി എം മൈതീൻ അധ്യക്ഷനായിരുന്നു. ജന.സെക്രട്ടറി പി എം സക്കരിയ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മുൻ മന്ത്രി ടി യു കുരുവിള, സി പി എം ഏരിയ സെക്രട്ടറി കെ എ ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ, നഗരസഭാ പ്രതിപക്ഷ നേതാവ് എ.ജി.ജോർജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം എസ് എൽദോസ്, സി പി ഐ മണ്ഢലം സെക്രട്ടറി പി ടി ബെന്നി, കേരള കോൺഗ്രസ് മണ്ഢലം പ്രസിഡൻ്റ് എ ടി പൗലോസ്, ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം മനോജ് ഗോപി, ഇളമ്പ്ര ഇമാം അലി ബാഖവി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റുമാരായ പി കെ മൊയ്തു, കെ എം ഇബ്രാഹിം ,നിയോ. മണ്ഢലം ട്രഷറർ കെ എം കുഞ്ഞുബാവ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: മുസ്ലിം ലീഗ് നിയോജക മണ്ഢലം കമ്മിറ്റി മുനിസിപ്പൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗത്തിൽ കോതമംഗലം മാർതോമാ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തു വയലിൽ അനുശോചന പ്രസംഗം നടത്തുന്നു.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...