
കൊച്ചി : സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ച് ഒരു ഡാവിഞ്ചി ടച്ച്. അതിൽ വിരിഞ്ഞതോ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറും.സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ച് മഞ്ചു വാര്യരുടെ മുഖചിത്രം തീർത്ത് വീണ്ടും വിസ്മയകാഴ്ച ഒരുക്കി ഡാവിഞ്ചി സുരേഷ് . കൊടുങ്ങല്ലൂരിലെ ബസ്റ്റാന്റ് നടുത്തുള്ള ബ്യൂട്ടി പ്ലാനെറ്റ് ഉടമ അഷറഫ് ആണ് സ്വന്തം കടയിലെ ഫാന്‍സി, കൊസ്മാറ്റിക് സാധനങ്ങള്‍ നല്‍കി സുരേഷിന്‍റെ എഴുപത്തിയാറാമത്തെ ചിത്രത്തിനുള്ള അവസരമൊരുക്കിയത് .

സെപ്തംബര്‍ 10 മഞ്ചു വാര്യരുരെ ജന്മദിനം പ്രമാണിച്ച് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാറിനു ഉള്ള ജന്മദിന സമ്മാനമായാണ് ചിത്രമൊരിക്കയത് . അഷറഫിന്‍റെ പുതിയ ഷോറൂമിന്‍റെ അകത്ത് തറയില്‍ വെല്‍ വെറ്റ് തുണി വിരിച്ചു എട്ടു മണിക്കൂര്‍ സമയമെടുത്താണ് പത്തടി വലുപ്പമുള്ള ചിത്രം വരച്ചത് . പ്രജീഷ് ട്രാന്‍സ് മാജിക് ക്യാമറയില്‍ പകര്‍ത്തിയ ചിത്രത്തിന് അഷറഫിന്റെ മക്കളായ അംജത് ,അഫ്താദ് ബ്യൂട്ടി പ്ലാനെറ്റ് സഹപ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു. ഇത്തരം മീഡിയങ്ങളുപയോഗിച്ചു ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ സ്ത്രീമുഖച്ചായ കൊണ്ടുവരുന്നത് വലിയ വെല്ലുവിളിയാണെന്നും എങ്കിലും നൂറു മീഡിയങ്ങള്‍ തേടിയുള്ള യാത്രയില്‍ ഇനിയും സ്ത്രീ കഥാപാത്രങ്ങള്‍ മനസിലുണ്ടെന്ന് സുരേഷ് പറഞ്ഞു.




























































