Connect with us

Hi, what are you looking for?

CRIME

ഡ്രൈ ഡേ ദിനത്തിൽ മദ്യ വിൽപ്പന: ഒരാൾ റിമാന്റിൽ

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് കോതമംഗലം ടൌൺ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ മദ്യ വിൽപ്പന നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു. കോതമംഗലം വില്ലേജിൽ കരിങ്ങഴ കരയിൽ മോളത്തുകൂടി വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ അനീഷ് (40/24) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഡ്രൈഡേ ദിനത്തോടും, കോതമംഗലം ചെറിയ പള്ളി കന്നി-20 പെരുന്നാളിനോട നു ബന്ധിച്ചും എക്സൈസ് പാർട്ടി കോതമംഗലം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ രഹസ്യന്വേഷണവും പട്രോളിംഗും നടത്തുന്നതിനിടയിലാണ് മദ്യ വിൽപ്പന നടത്തുകയായിരുന്ന ഇയാളെ പിടികൂടിയത്.

ആലുവ- മൂന്നാർ റോഡിൽ ധർമ്മഗിരി ജംഗ്ഷനിൽ HP പെട്രോൾ പമ്പിന് പിറകിലുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ മാരുതി സ്വിഫ്റ്റ് കാറിൽ മദ്യം സൂക്ഷിച്ചു വച്ച് വില്പന നടത്തുക യായിരുന്നു ഇയാൾ. ടിയാനിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.750 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, മദ്യം സൂക്ഷിച്ച KL- 64- B- 4511 മാരുതി സിഫ്റ്റ് കാറും, മദ്യം വിറ്റ വകയിൽ ലഭിച്ച 30190/- രൂപയും തൊണ്ടി മുതലുകളായി കണ്ടെടുത്തു.

ഡ്രൈ ഡേ ദിനമായതിനാലും കന്നി 20 പെരുന്നാളിനോടും അനുബന്ധിച്ച് മദ്യം സൂക്ഷിച്ചു വച്ച് കൂടിയ വിലയ്ക്ക് ആവിശ്യക്കാർക്ക് വിൽപ്പന നടത്തി വരികയായിരുന്നെന്നും, വിൽപ്പനയ്ക്കായി കരുതിയ അവശേഷിച്ച മദ്യമാണ് പിടികൂടിയത് എന്നും ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു .കേസിന്റെ തുടർ നടപടികൾക്കായിപ്രതിയെയും കേസ് രേഖകളും തൊണ്ടി മുതലുകളും കോതമംഗലം എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറിയിട്ടുള്ളതും പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതാണെന്നും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റ്റീവ് ഓഫീസർ ജിമ്മി .വി .എൽ പ്രിവന്റിവ് ഓഫീസർ ഗ്രേഡ് മാരായ ഷമീർ . വി.എ, ഷിജീവ് കെ ജി, സുമേഷ് കുമാർ കെ .എം എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവർ ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : കേരള സീനിയർ ലീഡേഴ്‌സ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി കോതമംഗലം പാലമറ്റം സ്വദേശി ജോമോൻ പാലക്കാടൻ തെരെഞ്ഞെടുക്കപ്പെട്ടു. എറണാകുളം പ്രസിഡൻസി ഇന്റർനാഷണൽ ഹോട്ടലിൽ ചേർന്ന സമ്മേളനത്തിൽ ആണ് പുതിയ ഭാരവാഹികളെ...

NEWS

കോതമംഗലം : നാടിന് അഭിമാനമായി മാറിയ അക്ഷര സിജുവിന് ആദരം.സംസ്ഥാന തല ഹയർ സെക്കണ്ടറി ശാസ്ത്രോത്സവത്തിൽ അറ്റ്ലസ് ഡ്രോയിങ് മേക്കിങ് സ്ഥാന തലത്തിൽ മൂന്നാം തവണയും തുടർച്ചയായി ഒന്നാം സ്ഥാനം ലഭിച്ച അക്ഷര...

NEWS

മൂവാറ്റുപുഴ:പകുതി വിലക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് അനന്തു കൃഷ്ണനെ...

NEWS

കോതമംഗലം: കോട്ടയം സർക്കാർ കോളേജിൽ നേഴ്സിംഗ് വിദ്യാർത്ഥികളുടെ റാഗിങ്ങിൽ പ്രതിക്ഷേധിച്ച് ആംആദ്മി പാർട്ടി കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് മെഴുകുതിരി ദീപം തെളിയിച്ച് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്...

CHUTTUVATTOM

വേട്ടാംപാറ : മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച തെറ്റായ സത്യവാങ്മൂലത്തിന് എതിരെ കളക്ട്രേറ്റിൽ വകുപ്പിന്റെ ജില്ല ഓഫീസിനു മുൻപിൽ വേട്ടാംപാറ പൗരസമിതി പ്രതിഷേധ ധർണ്ണ നടത്തി . വേട്ടാപാറ നോബൽ...

NEWS

ഷാനു പൗലോസ് കോതമംഗലം:  ചാലക്കുടി പോട്ട ബാങ്ക് കവർച്ചകേസിൽ ചാലക്കുടി ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണി മൂന്നാം ദിവസം  പിടിയിലായതോടെ റൂറൽ എസ്.പി ബി.കൃഷ്ണകുമാറിൻ്റെ മേൽനോട്ടത്തിൽ കേസന്വേഷണത്തിന് നേതൃത്വം നൽകിയ കോതമംഗലം...

AUTOMOBILE

കോതമംഗലം : ചുരുങ്ങിയ നാളുകള്‍കൊണ്ട് ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ സിംഹഭാഗവും സ്വന്തമാക്കിയ വാഹന നിര്‍മാതാക്കളാണ് ഒല ഇലക്ട്രിക്ക്. കോതമംഗലത്തും പുതിയ സ്റ്റോറുമായി കടന്നുവന്നിരിക്കുകയാണ് ഒല. ആദ്യമെത്തിയ വാഹനങ്ങള്‍ തുടങ്ങിവെച്ച വിജയം...

NEWS

കോതമംഗലം: അമ്മയോടൊത്ത് കോതമംഗലം കോഴിപ്പിള്ളി പുഴയിൽ ശനിയാഴ്ച കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥിനി മരിയ(15) മുങ്ങിമരിച്ചതിന് പിന്നാലെ ഞായറാഴ്ച അമ്മ ജോമിനിയും (39) മരണത്തിനു കീഴടങ്ങി. കോഴിപ്പിള്ളി ആര്യപ്പിള്ളിൽ അബിയുടെ മകൾ മരിയയാണ് ശനിയാഴ്ച...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

NEWS

കോതമംഗലം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാഡമിക് മികവിന്‍റെ അടിസ്ഥാനത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (KIRF) സംവിധാനത്തിൽ കേരളത്തിലെ മികച്ച എൻജിനീയറിങ് കോളേജായി അഞ്ചാം സ്ഥാനം നേടിയ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ്...

NEWS

കോതമംഗലം : കോഴിപ്പിള്ളി പുഴയുടെ താഴെ വാരപ്പെട്ടി പഞ്ചായത്ത് വാർഡ് ഒന്നിലെ പരത്തരക്കടവ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും അപകടത്തിൽപ്പെട്ടു. പരത്തരക്കടവ് ആര്യാപ്പിളളിൽ അബിയുടെ ഭാര്യ ജോമി (36), മകൾ 10 ക്ലാസ്...

CHUTTUVATTOM

നേര്യമംഗലം: പെരുമ്പാവൂർ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നേര്യമംഗലം ശാസ്താ നഗർ കൂട്ടുങ്ങൾ കെ എസ് ബിനോയ്(53) അന്തരിച്ചു. ഭാര്യ: രജിത ചേർത്തല അർത്തിപറമ്പിൽ കുടുംബാംഗം. മക്കൾ – ആരതി, അനന്യ.സംസ്കാരം ഞായർ...

error: Content is protected !!