Connect with us

Hi, what are you looking for?

NEWS

ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും സഹായമേകി യാക്കോബായ സുറിയാനി സഭാ യുവജന വിഭാഗം

കോതമംഗലം : യാക്കോബായ സുറിയാനി സഭാ യുവജന പ്രസ്ഥാനത്തിന്റെ കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ കോവിട് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ ഭക്ഷണവും സാനിറ്റൈസർ, മാസ്ക്, ഹാൻഡ്‌വാഷ് തുടങ്ങിയവ വിതരണം ചെയ്തു.

കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കുര്യാക്കോസ്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലു, എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. JSOYA വൈദിക വൈസ് പ്രസിഡന്റ് ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ, സെക്രട്ടറി ജിതിൻ ജോൺ കൺവീനർ സിംലേഷ് തട്ടേക്കാട്, വൈസ് പ്രസിഡന്റ് മാത്യു പാലപ്പിള്ളിൽ, അനൂപ് AG, ജോജോ പരണായി, എന്നിവർ പങ്കെടുത്തു.

https://www.facebook.com/kothamangalamvartha/videos/2917337838351523/

 

You May Also Like