ഏബിൾ. സി. അലക്സ്
കോതമംഗലം: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ വൈദികൻ സ്ഥാനാർത്ഥിയായി വോട്ട് ചോദിക്കുന്നത് ജനങ്ങൾക്ക് കൗതുകക്കാഴ്ചയായി. കുറുപ്പംപ്പടിയിൽ താമസക്കാരനായ ഫാ. മാത്യൂസ് കണ്ടോത്രയ്ക്കൽ ആണ് ആ സ്ഥാനാർത്ഥി. രായമംഗലം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നുമാണ് അദ്ദേഹം ജനവിധി തേടുന്നത്. രണ്ടാം വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഫാ. മാത്യൂസ്.ലാപ്ടോപ് ചിഹ്നത്തിലാണ് വോട്ടുകൾ ചോദിക്കുന്നത്.
മദ്യ വിരുദ്ധ സമിതി മുൻ സംസ്ഥാന പ്രസിഡൻറായ ഇദ്ദേഹം, കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിക്കുടിയാണ്. സ്കൂൾ പ0ന കാലത്ത് കെ.എസ്.യു വിൻ്റെ സജീവ പ്രവർത്തകനായിരുന്നു. രായമംഗലംയൽദോ മാർ ബസേലിയോസ് ചാപ്പലിലെ പ്രധാന വൈദികനാണ്.