Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിൽ വീണ്ടും പുലി ആക്രമണം; വളർത്തുനായയെ കൊന്നു, പത്ത് ദിവസത്തിനുള്ളിൽ അഞ്ച് തവണ പുലിയുടെ വിളയാട്ടം, പുലിക്കെണി വിഫലമാകുന്നു, നാട്ടുകാർ ആശങ്കയിൽ.

കോട്ടപ്പടി : പ്ലാ​മു​ടിയിൽ വീ​ണ്ടും പു​ലി ആക്രമണം. പ്ലാമൂടി മേഖലയിൽ പത്ത് ദിവസത്തിനുള്ളിൽ വളർത്തു മൃഗങ്ങൾക്ക് നേരെ അഞ്ചാം തവണയാണ് പുലിയുടെ ആക്രമണമുണ്ടാകുന്നത്. ഇന്നലെ രാത്രി പ്ലാമൂടി കണ്ണക്കട ഐക്കരക്കുടി ഔസേപ്പിന്റെ വീട്ടിലെ വളർത്തുനായയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒക്ടോബർ പത്തൊൻപതാം തീയതി രാത്രി കോഴിയെ പിടിച്ച് പുലി ഓടിമറയുന്നത് വീട്ടുകാര്‍ കണ്ടതോടെയാണ് പുലിയുടെ സാന്നിദ്ധ്യം പ്ലാമൂടിയിൽ ആദ്യം ഉറപ്പിച്ചത്. വീറോളി അജിയുടെ വീട്ടിലെ കോഴികളെയാണ് ആദ്യം പുലി പിടികൂടിയത്. പുലിയുടെ കാല്‍പ്പാടുകളും പ്രദേശത്ത് കണ്ടെത്തിരുന്നു. മൂന്ന് കള്‍ഗങ്ങളെയും കണ്ണക്കടഭാഗത്ത് നായയേയും കൊന്നുതിന്നത് പുലിയാണെന്ന സംശയം ബലപ്പെട്ടു. തൊട്ടടുത്ത ദിവസം ബൈ​ക്ക് യാ​ത്രി​ക​നാ​ണ് പു​ലി​യെ ക​ണ്ട​ത്.

കഴിഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒൻപത് മണിയോടെ ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന ക​രി​പ്പേ​ലി​ൽ എ​ൽ​ദോ​സ് ആ​ണ് പു​ലി​യെ ക​ണ്ട​ത്. ഇ​യാ​ളു​ടെ മു​ന്നി​ലൂ​ടെ പു​ലി റോ​ഡി​ന് കു​റു​കെ ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. തുടർന്ന് അടുത്ത ദിവസം രാത്രി പ്ലാമൂടിയിൽ പുലി വന്ന് പട്ടിയെയും, പശുവിനെയും ആക്രമിക്കുകയും, കാട്ടുപന്നിയുടെ കുഞ്ഞിനെ പിടികൂടി കൊല്ലുകയും ചെയ്‌തിരുന്നു. ഇരയെ ഉപേക്ഷിച്ചു പുലി കടന്നുകളയുകയും വനംവകുപ്പ് സ്ഥലത്തെത്തി പന്നിക്കുഞ്ഞിനെ കൊണ്ടുപോകുകയും ചെയ്‌തു.

കഴിഞ്ഞ ശനിയാഴ്ച്ച രാത്രി കല്ലുളിയിൽ കൈതകണ്ടം അപ്പുവിൻ്റെ പശുവിനെയും വളർത്തുനായയേയുമാണ് പുലി ആക്രമിച്ചത്. രാത്രി ഒന്നരയോടെ നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ തങ്ങൾ പുലിയെ നേരിട്ട് കണ്ടെന്നാണ് അപ്പുവും കുടുംബവും പറയുന്നത്. പുലിയുടെ സാനിധ്യം തുടർച്ചയായി കണ്ടതിനെത്തുടർന്ന് പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ​മീ​പ​ത്തു​ത​ന്നെ വീ​ണ്ടും പു​ലി​യെ ക​ണ്ട​ത്. പ്ലാ​മു​ടി​യി​ൽ പു​ലി​യെ പി​ടി​കൂ​ടാ​ൻ കഴിഞ്ഞ വെ​ള​ളി​യാ​ഴ്ചയാണ് വനം വകുപ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്.

കൂട്ടിൽ ഇരവെക്കാതെയിരുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ക്യാമറ നിരീക്ഷണം ഏർപ്പെടുത്തിയും കഴിഞ്ഞ ബുധനാഴ്ച്ച രാത്രി മുതൽ കൂട്ടിൽ തീറ്റ വെച്ചും പുലിയെ പിടിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടത്തി വരുമ്പോൾ ആണ് വീണ്ടും പ്ലാമൂടിയിൽ പുലിയുടെ ആക്രമണത്തിൽ വളർത്തു നായ കൊല്ലപ്പെടുന്നത്. തുടർച്ചയായി പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നത് നാട്ടുകാരുടെ ഇടയിൽ ആശങ്കയും ഭീതിയും വളർത്തിയിരിക്കുകയാണ്.

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

error: Content is protected !!