Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം – ഇടുക്കി റൂട്ടില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു.

കോതമംഗലം : നേര്യമംഗലം – ഇടുക്കി റൂട്ടില്‍ ചെമ്പന്‍ കുഴി ഫോറസ്റ്റ്് സ്‌റ്റേഷന് സമീപം വനത്തില്‍ നിന്നിരുന്ന ഉണങ്ങിയ കൂറ്റന്‍ മരവും വള്ളിപ്പടര്‍പ്പുകളും മറിഞ്ഞ് വീണ് ഇടുക്കി റോഡില്‍ ഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. മരത്തോടൊപ്പം ഇലക്ട്രിക് ലൈനും പൊട്ടി വീണു. റോഡില്‍ വാഹനം ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

കോതമംഗലത്ത് നിന്നും അഗ്‌നി രക്ഷാ സേന എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെഎം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ കെകെ രാജു, അന്‍വര്‍ സാദത്ത്, എഫ് പ്രദീപ്, ആര്‍എച്ച് വൈശാഖ്, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്.

You May Also Like

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...