കോതമംഗലം: യുഡിഎഫ് കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി വിഭാവനം ചെയ്ത കർഷക സമൃദ്ധി പദ്ധതി യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ അർഹരായവർക്ക് നടീൽ വസ്തുക്കളും വളവും സൗജന്യമായി നൽകും. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ഊദ് വൃക്ഷ തൈകൾ നട്ടു കൊണ്ടായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. പൊന്നിനെക്കാള്‍ വിലയുള്ള മരമെന്നാണ് ഊദിനെ കുറിച്ചു പറയുന്നത്. സുഗന്ധ ലേപനങ്ങൾ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഊദിന് വിപണിയിൽ ഉയർന്ന വിലയുണ്ട്. വലിയ പരിചരണം ആവശ്യമില്ലെന്ന പ്രത്യേകയും ഇതിനുണ്ട്. കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി.ജോർജ്, സിസമോൾ ഈസ്മയിൽ, കെ.ഇ.കാസിം,പി.കെ.മൊയ്തു, ബോബൻ ജേക്കബ്, സജി തെക്കേക്കര, കരുണാകരൻ പുനത്തിൽ, അഷറഫ് മംഗലത്തുപറമ്പിൽ, പി.എം. സിദ്ധിഖ്, സിജു ഇല്ലത്തുക്കുടി,സി.എച്ച്.സിദ്ധിഖ്, കെ.പി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : യുഡിഎഫ് കർഷക സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം ഊദ് വൃക്ഷതൈ നട്ട് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം നിർവഹിക്കുന്നു.