Connect with us

Hi, what are you looking for?

ACCIDENT

നഗരമധ്യത്തിൽ വാഹനം ഇടിച്ച് പരിക്കേറ്റ വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം.

കോതമംഗലം: അപകടത്തില്‍ പരിക്കേറ്റ വഴിയോര പഴകച്ചവടക്കാരൻ മരണമടഞ്ഞു. കോതമംഗലം മുൻസിപ്പൽ ഓഫിസിന് മുന്നിൽ വച്ച് ചൊവ്വാഴ്ച രാത്രിയുണ്ടായ ബസപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന കൂറ്റംവേലി പരുത്തിക്കാട്ടുകുടി പി.എ ഷഹീര്‍ (43) മരണമടഞ്ഞത്.
ചൊവ്വാഴ്ച രാത്രി 7.45 ഓടെ നടന്നുവരികയായിരുന്ന ഷഹീര്‍ സ്വകാര്യ ബസില്‍ തട്ടി തെറിച്ചുവീണതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വെളുപ്പിന് മരിച്ചു. പിതാവ്: ഏനതി. ഖബറടക്കം കൂറ്റംവേലി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി. കോതമംഗലം പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

https://kothamangalamnews.com/mentor-academy-globaledu-kothamangalam-new-year-offer-for-students.html

You May Also Like