Connect with us

Hi, what are you looking for?

CHUTTUVATTOM

പ്രതിഷേധ സായാഹ്നം നടത്തി

കോതമംഗലം : ഡൽഹിയിൽ നടക്കുന്ന വംശീയ കൂട്ടക്കൊലക്കെതിരെയും, ഫാസിസ്റ്റ് ഗൂഢാലോചനയിലും പ്രതിഷേധിച്ച് അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് പ്രതിഷേധ സായാഹ്നം നടത്തി. ജോയിന്റ് കൗൺസിൽ മേഖലാ പ്രസിഡന്റ് പി.പി.മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ച യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.കെ.രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.

ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ.എം.ബഷീർ, ജില്ലാ പ്രസിഡന്റ് വി.കെ.ജിൻസ്, കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.ജി.പ്രസാദ്, എൻ.യു നാസർ, മുജീബ് മാഷ് റ്റി.എസ്.ജുനൈദ്,ജിൻസ് ജോർജ്, അബ്ദുൾ റസാഖ്, ഇ.പി.സാജു, എം.ആർ.രതീഷ് കെ.സി.സാജു എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി പി.കെ.വിജയൻ സ്വാഗതവും ഇ.കെ.ഷിബു നന്ദിയും പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like