കോതമംഗലം: കോതമംഗലം താലൂക്കിലെ 9 വില്ലേജുകളിലായി 110 പേരുടെ പട്ടയ അപേക്ഷകൾ ഇന്ന് (02/11/2020) ചേർന്ന ലാൻ്റ് അസെൻമെൻ്റ് കമ്മറ്റി അംഗീകരിച്ചു. ആൻ്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.കുട്ടമ്പുഴ – 63,കുട്ടമംഗലം – 8,നേര്യമംഗലം – 17, വാരപ്പെട്ടി – 2,പല്ലാരിമംഗലം – 1, പോത്താനിക്കാട് – 3,കീരംപാറ – 4, ഇരമല്ലൂർ – 1,കോട്ടപ്പടി – 11 എന്നിങ്ങനെ 110 പട്ടയങ്ങളുടെ അപേക്ഷകളാണ് കമ്മറ്റി അംഗീകരിച്ചത്.
തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,എൽ ആർ തഹസിൽദാർ കെ എച്ച് നാസർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.