Connect with us

Hi, what are you looking for?

NEWS

ടോറസ് അപകടം; മണിക്കൂറുകൾ നീണ്ട പരിശ്രമം, കോതമംഗലത്തെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ വിടവാങ്ങൽ.

കോതമംഗലം : വാളറ കൂത്തിന് സമീപം ടോറസ് മറിഞ്ഞ് അടിയിപ്പെട്ടിരുന്ന രണ്ട് പേരും മരണമടഞ്ഞു. ഏകദേശം 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്രവര്‍ത്തകര്‍ രണ്ടുപേരുടെയും മൃതദ്ദേഹങ്ങള്‍ പുറത്തെടുത്തത്. കോതമംഗലം തലക്കോട് സ്വദേശികളായ വരാപ്പുറത്ത് ഷിജു(33),താന്നിച്ചുവട്ടില്‍ സന്തോഷ്(34 )എന്നിവരാണ് മരണമടഞ്ഞത്.ഇന്നലെ രാത്രി 7.30 തോടെയായിരുന്നു അപകടം. പുലര്‍ച്ചെ 3 മണിയോടെ വാഹനം ഉയര്‍ത്തി പുറത്തെടുത്ത മൃതദ്ദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഷിജു ഡ്രൈവറും സന്തോഷ് സഹായിയുമായിരുന്നു.

ഇന്നലെ രാത്രി 8 മണിയോടെ തുടങ്ങിയ രക്ഷപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ 3 മണിവരെ നീണ്ടുനിന്നു.പ്രദേശവാസികളുടെ അറിവില്‍ ഈഭാഗത്ത് ഇത്രയും സമയം നീണ്ടുനിന്ന രക്ഷപ്രവര്‍ത്തനം ആദ്യമാണ്. അടിമാലിയില്‍ നിന്നും കോതമംഗലത്തേക്ക് വരിയായിരുന്ന ടോറസ് നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേയ്ക്ക് പതിയ്ക്കുകയായിരുന്നു.പലതവണ കരണം മറിഞ്ഞ ടോറസ് താഴെ ദേവിയാറിന്റെ തീരം വരെ എത്തിയിരുന്നു. മുകളില്‍ റോഡില്‍ നിന്നും വലിയവടം വിലിച്ചുകെട്ടിയാണ് 300 അടിയോളം താഴെ ,ടോറസ് കിടക്കുന്ന ദേവിയാറിന്റെ തീരത്ത് രക്ഷപ്രവര്‍ത്തകര്‍ എത്തിയത്.ഒരാള്‍ക്ക് നേരിയ ചലനമുണ്ടെന്നും മറ്റെയാള്‍ക്ക് അനക്കമില്ലന്നുമായിരുന്നു ആദ്യം പുറത്തെത്തിയ വിവരം.

അപകടം നടന്നയുടന്‍ തന്നെ ഫയര്‍ഫോഴ്‌സും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമടങ്ങുന്ന സംഘം രക്ഷപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.വാളറയിലെ ഹൈവേ ജാഗ്രത സമതി പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ രക്ഷപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായി. ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തിയാലെ അടിയില്‍പ്പെട്ട വരെ പുറത്തെടുക്കാന്‍ കഴിയു എന്നതായിരുന്നു രക്ഷപ്രവര്‍ത്തകരുടെ ആദ്യനിഗമനം10.15 ഓടെ ക്രെയിന്‍ സ്ഥലത്ത് എത്തിച്ച് വാഹനം ഉയര്‍ത്തുന്നതിന് ശ്രമം ആരംഭിയ്ക്കുകയും ചെയ്തിരുന്നു.എന്നാല്‍ ദുര്‍ഘട സാഹചര്യം തടസ്സമായി.വാഹനം കിടന്നിരുന്ന സ്ഥലത്തേയ്ക്ക് വഴി വെട്ടിതെളിച്ചതോടെയാണ് രക്ഷപ്രവര്‍ത്തനം വേഗത്തിലായത്.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വാഹനത്തിന്റെ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ് രക്ഷപ്രവര്‍ത്തകര്‍ മൃതദ്ദേഹങ്ങള്‍ പുറത്തെത്തിച്ചത്. ഡീസല്‍ ടാങ്കിന് ചോര്‍ച്ചയുണ്ടായിരുന്നതിനാല്‍ ഏറെ സാഹസപ്പെട്ടാണ് രക്ഷപ്രവര്‍ത്തകര്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. വാഹനത്തിന് സമീപം വരെ ഫയര്‍ഫോഴ്‌സ് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് അപകടം ഉണ്ടായത്.ഈ ഭാഗത്ത് പാതയുടെ ഒരു വശം മലയും മറുവശം അഗാതമായ കൊക്കയുമാണ്. സിജുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് കാരക്കുന്നം മർത്തമറിയം യാക്കോബായ പള്ളിയിലും , സന്തോഷിന്റെ സംസ്കാരം തലക്കോട് പൊതുശ്മശാനത്തിലും.

You May Also Like

ACCIDENT

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം...

ACCIDENT

കവളങ്ങാട്: കക്കടാശേരി-കാളിയാര്‍ റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രോഗി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക.ഞാറക്കാട് ടൗണില്‍ ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. വണ്ണപ്പുറം അര്‍ച്ചന ആശുപത്രിയിലെ ഡോ. സച്ചുവിന്റെ അമ്മ മീരാവുമ്മയെ...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്ത് കെഎസ്ആർടിസി ബസും കവളങ്ങാട് പിക്കപ് വാനും ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് രണ്ട് അപകടങ്ങളും. നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിക്കു സമീപമുള്ള വളവിൽ കുമളിയിൽ നിന്ന് എറണാകുളത്തേക്ക്...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള പതിനാല് കിലോമീറ്റര്‍ ഭാഗം യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈക്കോടതി...

NEWS

കോതമംഗലം – വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനേയും...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത്‌ 1.20 കോടി രൂപ ചിലവഴിച്ച് നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ നിർമിച്ച റെസ്റ്റോറന്റ് മന്ദിരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു കാർഷിക മേഖലയുടെയും...

NEWS

കോതമംഗലം : വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ‘മാ-കെയർ’ പദ്ധതിയ്ക്ക് കവളങ്ങാട് പഞ്ചായത്തിൽ തുടക്കമായി. നേര്യമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാ – കെയർ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ യുഡിഎഫ് വിപ്പ് ലംഘിച്ച പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പെടെ മൂന്ന് വിമത കോണ്‍ഗ്രസ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആയോഗ്യരാക്കി.പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,വൈസ് പ്രസിഡന്റ് ലിസി ജോളി,...

NEWS

കോതമംഗലം : ബസ് ജീവനക്കാർ അറിയാതെ ബസ്സിന് പിന്നിൽ തൂങ്ങി അപകടകരമായ യാത്ര നടത്തി അന്യസംസ്ഥന തൊഴിലാളി.കോതമംഗലം നേര്യമംഗലത്താണ് സംഭവം. മൂന്നാറിൽ നിന്നും എറണാകുളത്തിന് പോയ സ്വകാര്യ ബസ് നേര്യമംഗലം പാലത്തിന് സമീപം...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ നീണ്ടപാറ പള്ളിക്ക് സമീപം വീണ്ടും കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകട ഭീഷണിയില്‍. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. കലുങ്കിന്റെ താഴ്ചയുള്ള ഭാഗത്തെ കരിങ്കല്ലില്‍ കെട്ടിയ സംരക്ഷണഭിത്തി...

ACCIDENT

കോതമംഗലം: നേര്യമംഗലത്ത് ജീപ്പും ബോലോറയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ബൈസണ്‍ വാലിയില്‍ നിന്നും വന്ന ജീപ്പും കോതമംഗലം ഭാഗത്ത് നിന്നും വന്ന ബോലോറയുമായി കൂട്ടിയിടിച്ചാണ് അപകടം...

error: Content is protected !!