Connect with us

Hi, what are you looking for?

CHUTTUVATTOM

എൻ ഡി എ നേതൃയോഗം നടന്നു .

കോതമംഗലം : വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിലെ എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുന്നതിനും എല്ലാവരെയും വിജയിപ്പിക്കുന്നതിനും വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി എൻ ഡി എ നേതൃയോഗം ചേർന്നു. ബി ജെ പി ജില്ലാ ഉപാധ്യക്ഷൻ എം എൻ ഗോപി ഉത്‌ഘാടനം ചെയ്തു . എൻ ഡി എ നിയോജകമണ്ഡലം ചെയർമാൻ മനോജ് ഇഞ്ചൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഴുവൻ പഞ്ചായത്ത് തലങ്ങളിലും എൻ ഡി എ നേതൃയോഗങ്ങൾ നടത്തുവാനും സെപ്തംബർ 24-ാം തീയതി സ്വർണ്ണ കള്ളകടത്തിനെതിരെ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തുവാനും യോഗം തീരുമാനിച്ചു.

ബിഡി ജെ എസ് ജില്ലാ പ്രസിഡന്റും എൻ ഡി എ ജില്ലാ കൺവീനറുമായ എ ബി ജയപ്രകാശ് , ബി ഡി ജെ എസ് ജില്ലാ സെക്രെട്ടറിമാരായ അജി നാരായണൻ, അഡ്വ .ശ്രീകുമാർ ,ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി പി സജ്ജീവ് ,സെക്രെട്ടറി മാരായ ഇ ടി നടരാജൻ ,ജയകുമാർ വെട്ടിക്കാടൻ ,കേരളാ കോൺഗ്രസ്സ് മണ്ഡലം പ്രഡിഡന്റ് ജോസ് കാട്ടുവള്ളി , ബിഡി ജെ എസ് മണ്ഡലം പ്രഡിഡണ്ടും എൻ ഡി എ നിയോജക മണ്ഡലം കൺവീനറുമായ പി എ സോമൻ ,ശിവസേന നിയോജകമണ്ഡലം പ്രഡിഡന്റ് ഉണ്ണികൃഷ്‌ണൻ കോട്ടപ്പടി എന്നിവർ സംസാരിച്ചു.

You May Also Like