Connect with us

Hi, what are you looking for?

CRIME

റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച കേസിൽ കോതമംഗലം സ്വദേശി പിടിയിൽ

ആലുവ : റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കോതമംഗലം നാടുകാണി കുന്നുമേൽ വീട്ടിൽ അമൽ.കെ.ചന്ദ്രൻ (28) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ കൂട്ടാളിയായ എരുമത്തല സ്വദേശി രഞ്ജീഷിനെ ഇരുചക്രവാഹനവുമായി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വർക്ക് ഷോപ്പ് മെക്കാനിക്കായിരുന്ന അമൽ ആണ് വാഹനത്തിന്‍റെ ലോക്ക് പൊട്ടിച്ചത്. നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയാണ് വണ്ടി ഇവർ ഉപയോഗിച്ചിരുന്നത്. കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്.ഐ വി.എൽ.ആനന്ദ്, എ.എസ്.ഐ പി.എ.ഇക്ബാൽ, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...