കോതമംഗലം: മുൻസിപ്പൽ ബിൽഡിംഗിലുണ്ടായ തീ പിടുത്തത്തിൽ മർച്ചന്റ് യൂത്ത് വിംഗ് ആശങ്ക രേഖപെടുത്തി. പുലർച്ച 6 മണി വരെ യാതൊരു വിഷയങ്ങളും ഇല്ലാതിരുന്ന ബിൽഡിങ്ങിൽ അതിനു ശേഷം പെട്ടന്ന് പവർ ഫൈയിലിയർ വന്നു എന്നു പറയുന്നതിൽ പുലർച്ച അഞ്ച് മണിക്ക് മാർക്കറ്റിൽ വരുന്ന വ്യാപാരികൾക്ക് വിശ്വസനീയമല്ല.
തീ പിടുത്തമുണ്ടായ ഭാഗത്ത് മൂന്ന് സി.സി ടീവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കാമറകൾ പരിശോധിച്ചു ദുരുഹത ഉണ്ടെങ്കിൽ പൊതു സമൂഹത്തെ അറിയിക്കണമെന്നും,
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മേഖലാ പ്രസിഡണ്ട് ഷെമീർ മുഹമ്മദ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.