Connect with us

Hi, what are you looking for?

NEWS

കരുതലും കൈത്താങ്ങും അദാലത്ത്:16 വർഷമായി വസ്തുവിന് കരം അടയ്ക്കാൻ കഴിയുന്നില്ലെന്ന പരാതിക്ക് പരിഹാരം.

കോതമംഗലം: 16 വർഷമായി വസ്തുവിന്
കരം അടക്കാൻ സാധിക്കുന്നില്ലെന്ന പല്ലാരിമംഗലം സ്വദേശി റസാക്കിന്റെ അപേക്ഷയ്ക്ക് പരിഹാരം. കോതമംഗല താലൂക്കുതല അദാലത്ത് ഉദ്ഘാടന വേദിയിൽ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ മന്ത്രി പി. പ്രസാദ് കരമടയ്ക്കുന്നതിനുള്ള ഉത്തരവ് അപേക്ഷകന് കൈമാറി. വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചതിലുള്ള സന്തോഷത്തിലാണ് റസാക്ക്.

16 വർഷമായി പല്ലാരിമംഗലം പാറക്കൽ വീട്ടിൽ പി.കെ.റസാക്കിന്റെ പേരിലുള്ള ഭൂമിക്ക് കരം അടച്ചിട്ട്. കരം അടയ്ക്കുന്നതിനായി നിരവധി തവണ അപേക്ഷകളുമായി പല ഉദ്യോഗസ്ഥരെയും നേരിൽ കണ്ടെങ്കിലും പരിഹാരം ലഭിക്കാതെയായി. താലൂക്ക് രേഖകളിലൊന്നും വസ്തുവിനെ സംബന്ധിക്കുന്ന വിവരങ്ങൾ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് തല അദാലത്തിൽ ഭൂമിക്ക് കരമടക്കണമെന്ന് അപേക്ഷ സമർപ്പിച്ചു. അദാലത്തിൽ പരാതി തീർപ്പാക്കുകയും ചെയ്തു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് തയ്യൽ തൊഴിലാളിയായ റസാക്കിന്റെ കുടുംബം. വർഷങ്ങളായുള്ള തന്റെ ആവശ്യം പരിഗണിച്ച സർക്കാരിന് നന്ദി അറിയിച്ചാണ് റസാക്ക് മടങ്ങിയത്.

You May Also Like

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

error: Content is protected !!