കോതമംഗലം :- കോതമംഗലത്ത് ആദ്യത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. മാർത്തോമ്മാ ചെറിയ പള്ളി വക മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ ആണ് 100 രോഗികളെ ചികിത്സിക്കാൻ സൗകര്യമുള്ള നഗരസഭയുടെ നേതൃത്വത്തിൽ എഫ് . എൽ. ടി സെന്റർ ഒരുക്കിയിരിക്കുന്നത്. പ്രവർത്തനത്തിന്റെ ഉദ്ഘാടനം കോതമംഗലം മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു നിർവഹിച്ചു. യോഗത്തിൽ മുൻസിപ്പൽ വൈസ് ചെയർമാൻ എ. ജി ജോർജ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. എ. നൗഷാദ്, ഷമീർ പനക്കൽ, എൽദോസ് കീച്ചേരി, കോതമംഗലം തഹസിൽദാർ റെയ്ച്ചൽ, മറ്റ് ഉദ്യോഗസ്ഥന്മാർ യോഗത്തിൽ സംബന്ധിച്ചു. ലയൺസ് ക്ലബ് ഓഡിറ്റോറിയം, പിൽഗ്രിം സെന്റെറും ഓഫീസായി പ്രവർത്തിക്കുന്നുണ്ട്.