Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി.

 

കോതമംഗലം – കേരളാ സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻ’സ് അസോസിയേഷൻ(KSBA) കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി. ബാർബർ-ബ്യൂട്ടീഷ്യൻ തൊഴിലാളികൾക്ക് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി കോവിഡ് വാക്സിൻ സമയബന്ധിതമായി നൽകുക, സർക്കാർ അടിയന്തിരമായി സാമ്പത്തിക പാക്കേജ് അനുവദിക്കുക, സർക്കാർ ക്ഷേമനിധിയിൽ നിന്നും പ്രഖ്യാപിച്ച ധനസഹായം ഉടൻ വിതരണം ചെയ്യുക, അശാസ്ത്രീയമായ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സർക്കാർ പുനപ്പരിശോധനയ്ക്കു വിധേയമാക്കുക, സെക്ട്രൽ മജിസ്ട്രേറ്റ് ഉദ്യോഗസ്ഥരുടെ തന്നിഷ്ടപരമായ ശിക്ഷാനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി 27 ന് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് കോതമംഗലം താലൂക്കിൽ പ്രതീകാത്മക സമരം സംഘടിപ്പിച്ചത്.

താലൂക്ക് പ്രസിഡൻ്റ് CP ഹരീഷ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി ഇ. എൻ. സുര, ട്രഷറർ
പി.എൻ. സന്തോഷ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like