കോതമംഗലം : കോഴിപ്പിള്ളി ഗവൺമെന്റ് എൽ പി സ്കൂൾ പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.കോഴിപ്പിള്ളി ഗവൺമെന്റ് എൽ പി സ്കൂളിൽ 1 കോടി 87 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡയാന നോബി,പഞ്ചായത്ത് മെമ്പർമാരായ ബേസിൽ യോഹന്നാൻ,കെ എം സെയ്ത്,ദീപ ഷാജു,പി പി കുട്ടൻ,എയ്ഞ്ചൽ മേരി ജോബി,കെ കെ ഹുസൈൻ,ദിവ്യ സലി,ഷജി ബെസ്സി,കോതമംഗലം എ ഇ ഓ സുധീർ കെ പി,കോഴിപ്പിള്ളി കോ – ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഹാൻസി പോൾ,വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഷക്കീർ സി പി,ബാബു പോൾ,മുൻ ബി പി സി എസ് എം അലിയാർ,പി ടി എ പ്രസിഡന്റ് എൻ വി ബിനോയ്,പി ടി എ വൈസ് പ്രസിഡന്റ് ബിജു ജോർജ്,പൂർവ്വ വിദ്യാർത്ഥി പ്രതിനിധി റ്റി ജി സജീവ്,എം പി ടി എ ചെയർപേഴ്സൺ ജിജി മാത്യു,മുൻ ഹെഡ്മിസ്ട്രസ് റ്റി എസ് ഷൈല,സീനിയർ അസിസ്റ്റന്റ് ശ്രുതി കെ എൻ,സ്കൂൾ ലീഡർ മാസ്റ്റർ ഇമ്മാനുവൽ ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ സ്വാഗതവും ഹെഡ്മാസ്റ്റർ ഫ്രാൻസിസ് ജെ പൂന്നോലിൽ കൃതജ്ഞതയും പറഞ്ഞു.