Connect with us

Hi, what are you looking for?

NEWS

സഞ്ചരിക്കുന്ന ഡീസൽ പമ്പ്; കോതമംഗലത്ത് മൊബൈൽ ഡീസൽ ഡിസ്പെൻസർ ആരംഭിച്ചു.

കോതമംഗലം : ഇന്ധന സ്റ്റേഷനുകൾ ഇപ്പോൾ നാട്ടിൻ പുറങ്ങളിൽ പോലും സുലഭമാണ്, എന്നാൽ ചില വാഹനങ്ങൾ റോഡിൽ ഉപയോഗിക്കാൻ പറ്റാത്ത രീതിയിലുള്ളതാണ്. അങ്ങനെയുള്ള വാഹനങ്ങൾക്ക് അനുഗ്രഹമായിരിക്കുകയാണ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ കറുകടത്തെ കോൺസ്റ്റന്റ് പെട്രോളിയം ഔട്ട്ലെറ്റ് പുതിയതായി ആരംഭിച്ചിരിക്കുന്ന മൊബൈൽ ഡീസൽ ഡിസ്പെൻസർ സേവനം. വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതും ഡീസൽ ആവശ്യമുള്ളതുമായ യൂണിറ്റുകൾ, പാറമടകളിൽ പ്രവർത്തിക്കുന്ന ഹെവി ഡീസൽ വാഹനങ്ങൾ, ബാങ്കുകളിലെ ജെനറേറ്ററുകൾ, റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത ഹെവി ഡീസൽ മെഷീനുകൾ , പ്രൈവറ്റ് ജെനെറേറ്റർ യൂണിറ്റുകൾ തുടങ്ങിയവക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ഇന്ധനം നിറക്കുവാനായി ചെറുകിട യൂണിറ്റുകളും ഇത് കൊണ്ടുവരാൻ സാധാരണയായി അധിക ദൂരം സഞ്ചരിച്ചു ഇന്ധനം നിറക്കേണ്ട ഈ പ്രശ്‌നം പരിഹരിച്ചുകൊണ്ട്, ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചു എല്ലാ മുക്കിലും മൂലയിലും എത്തിച്ചേരാൻ കഴിയുന്ന മൊബൈൽ ഡീസൽ ഡിസ്പെൻസറാണ് കറുകടത്തെ കോൺസ്റ്റന്റ് പെട്രോളിയംഒരുക്കിയിരിക്കുന്നത്. ഡോർസ്റ്റെപ്പ് ഡീസൽ ഡെലിവറിക്ക് പെട്രോളിയം മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ഡീസൽ ഫലപ്രദമായി വിതരണം ചെയ്യുന്നതിനുള്ള ഒരു പുതിയ ആശയമാണ് ഇപ്പോൾ കോതമംഗലത്തും തുടങ്ങിയിരിക്കുന്നത്. കാർഷിക മേഖല, ആശുപത്രികൾ, ഹൗസിംഗ് സൊസൈറ്റികൾ, ഹെവി മെഷിനറി സൗകര്യങ്ങൾ, മൊബൈൽ ടവറുകൾ തുടങ്ങി നിരവധി വ്യവസായ യൂണിറ്റുകൾക്ക് ഇന്ധനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി അധികാരികൾ വെളിപ്പെടുത്തി.

കോതമംഗലം, മുവാറ്റുപുഴ, പെരുമ്പാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ മൊബൈൽ ഡീസൽ ഡിസ്പെൻസർ സേവനം ലഭിക്കുന്നത്. 6000 ലിറ്റർ ഡീസൽ സംഭരണ ശേഷിയുള്ള വാഹനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. പ്രൈവറ്റ് വാഹനങ്ങൾ, പമ്പുകളിൽ സുഗമമായി എത്തി ഇന്ധനം നിറക്കാൻ ശേഷിയുള്ള വാഹനങ്ങൾക്കൊന്നും ഈ സേവനം ലഭ്യമല്ല. കൂടുതൽ വിവരങ്ങൾക്ക് : 7034009247

You May Also Like

NEWS

കോതമംഗലം:വാരപ്പെട്ടിയിൽകിണറിൽ വീണു പോയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി . വരപ്പെട്ടി ഇന്തിരനഗറിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷ് (46) എന്നയാളുടെ ദേഹത്തേക്ക് കിണറിലെ വെള്ളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടർ മുകളിൽ നിന്നും വീണ്...

NEWS

കോതമംഗലം: കോട്ടപ്പടി ആയക്കാട് മരോട്ടിച്ചോടിന് സമീപം പിണ്ടിമന പഞ്ചായത്തിന്റെ മിനി എം.സി.എഫ് ന് പരിസരത്ത് സാമൂഹ്യ വിരുദ്ധർ തളളിയ മാലിന്യ കൂമ്പാരം നീക്കം ചെയ്തു. ഇനി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും....

NEWS

കവളങ്ങാട്: പട്ടയ പ്രശ്നത്തിലും കർഷകരുടെ പ്രശ്നത്തിലും മുന്നിൽ നിന്ന നേതാവാണ് ജോയ്സ് ജോർജെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിൻ്റെ തെരത്തെ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ പോളിംഗ് മെഷ്യനുകളുടെ കമ്മീഷനിംഗ് നടത്തി. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ പോളിംഗ് മെഷ്യനുകളുടെ കമ്മീഷനിംഗ് ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലാണ് നടന്നത്.കോതമംഗലത്ത് എം.എ.കോളേജ് ഓഡിറ്റോറിയത്തിലാണ് പ്രവര്ത്തനം നടന്നത്.മെഷ്യനുകളില്‍...