Connect with us

Hi, what are you looking for?

CHUTTUVATTOM

ഓണനിറവിൽ കോതമംഗലം; പൊളിഓണം 2026ന് പ്രൗഢോജ്വല തുടക്കം

കോതമംഗലം: പൂക്കളമൊരുക്കിയും വർണാഭമായ സാംസ്കാരിക ഘോഷയാത്രയുമായി പൊളിഓണം 2026 ന് കോതമംഗലത്ത് തുടക്കമായി. ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു.

ശനിയാഴ്ച

രാവിലെ കോതമംഗലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ മെഗാ പൂക്കളം ഓണാഘോഷത്തിന് നിറപ്പകിട്ടേകി. കെഎസ്ആർടിസി ജീവനക്കാർ, ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർഥികൾ, അങ്കണവാടി അധ്യാപകർ,നെല്ലിക്കുഴി ദയ ബഡ്സ് സ്കൂൾ, ധർമ്മഗിരി നേഴ്സിംഗ് സ്കൂൾ എന്നിവരുടെ സഹകരണത്തോടെയാണ് മെഗാ പൂക്കളം ഒരുക്കിയത്.

ഉച്ചയ്ക്ക് കോതമംഗലം നഗരസഭാ പരിസരത്തുനിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുത്തുക്കുടകളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര നഗരവീഥികളെ ഓണാഘോഷത്തിന്റെ ആവേശത്തിലാഴ്ത്തി. പഞ്ചവാദ്യം, കാവടി, ശിങ്കാരിമേളം, ബാൻഡ്സെറ്റ്, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് ഘോഷയാത്ര സമാപിച്ചു.

തുടർന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമ്മേളനത്തിൽ മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ പൊളിഓണം 2026 ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എംപി, സിനിമാതാരം മിയ ജോർജ് എന്നിവർ മുഖ്യാതിഥികളായി. കെ.പി ബാബു, ഷമീർ പനക്കൻ, ബാബു ഏലിയാസ്, എം.എസ് എൽദോസ്, ഇബ്രാഹിം കവല, പി. കെ മൊയ്തു, മുഹമ്മദ് ഇഖ്ബാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കുട്ടമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, പി.എ.എം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.ഐ ജേക്കബ്, ബാബു പോൾ, എൻ. സി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.വൈകുന്നേരം ഭൂതത്താൻകെട്ടിൽ ഒരുക്കിയ ലൈറ്റ് ഇലൂമിനേഷനും ഓണാഘോഷത്തിന്റെ മോടി കൂട്ടി. ഭൂതത്താൻകെട്ടിന്റെ ദൃശ്യ തിഭംഗിക്ക് കൂടുതൽ തിളക്കം പകരുന്ന തരത്തിൽ ഒരുക്കിയ ദീപാലങ്കാരങ്ങൾ സ്വിച്ച് ഓൺ ചെയ്തതോടെ പ്രദേശം വർണവെളിച്ചത്തിൽ മുങ്ങി.

മഡ് റേസ് ഞായറാഴ്ച

പൊളിഓണം 2026ന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് ഭൂതത്താൻകെട്ടിൽ ജെൻസി റേസ് മഡ് റേസ് നടക്കും. വിവിധ വിഭാഗങ്ങളിലായി നൂറോളം വാഹനങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഓഫ് റോഡ് പ്രേമികൾക്കും കാണികൾക്കും ആവേശം പകരുന്ന തരത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്.

ഒരാഴ്ചയിലേറെ നീളുന്ന പൊളിഓണം 2026ന്റെ ഭാഗമായി കലാ-സാംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവയും നടക്കും. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സംഘടനകളെയും ഒരുമിപ്പിച്ച് ഓണത്തിന്റെ കൂട്ടായ്മയും സൗഹൃദവും ആഘോഷമാക്കുകയാണ് പൊളിഓണം 2026ന്റെ ലക്ഷ്യം.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിട്ടു. കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ്  തിങ്കളാഴ്ച  രാത്രി കാട്ടാന തെങ്ങ് തള്ളിയിട്ട് നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു....

CHUTTUVATTOM

  കോതമംഗലം :കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ...

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ഒട്ടാകെ പ്രത്യേകിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം ടൗണില്‍...

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

. കോതമംഗലം: കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റും നിയമസഭ സാമാജികനുമായിരുന്ന ഇലഞ്ഞിക്കൽ തരിയത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം കോതമംഗലത്ത് നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയിലെ റബ്ബര്‍ കമ്പനിയില്‍ അതിഥി തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സിബ്‌സാഗര്‍ സപേഖാത്തി സോണാലിപൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഹേമ ഗൊഗൊയയുടെ മകന്‍ പരിഖിത്ത് ഗൊഗൊയ് (27) ആണ് മരിച്ചത്....

error: Content is protected !!