Connect with us

Hi, what are you looking for?

CHUTTUVATTOM

ഹരിത വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന തയ്യൽ യൂണിറ്റിൻ്റെ ഉൽഘാടനം നടന്നു.

കോതമംഗലം : കോതമംഗലം വനം ഡിവിഷനിലെ കോതമംഗലം റെയിഞ്ച് കോതമംഗലം സെക്ഷൻ ഹരിത വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന തയ്യൽ യൂണിറ്റിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ബഹുമാനപ്പെട്ട കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ MVG കണ്ണൻ IFS നിർവ്വഹിച്ചു.

ബഹുമാനപ്പെട്ട കോതമംഗലം റെയിഞ്ച് ഓഫീസർ ശ്രീ PK തമ്പിയുടെ മഹനീയ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. കോതമംഗലം SFO ശ്രീ TV മുരളി, ഹരിത വന സംരക്ഷണ സമിതി പ്രസിഡൻ്റ് ശ്രീ.രാജാജി നാരായണൻ , സെക്രട്ടറി D.ഷിബു BFO, മറ്റ് സെക്ഷൻ സ്റ്റാഫുകൾ, VSS അംഗങ്ങൾ എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ചടങ്ങിൽ സംബന്ധിച്ചു.

You May Also Like