Connect with us

Hi, what are you looking for?

NEWS

ഷിബു തെക്കുംപുറവുമായി ഒരിക്കലും മറക്കാൻ കഴിയാത്ത ആത്മബന്ധമെന്ന് ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവ.

കോതമംഗലം: മലങ്കര സഭയും സഭയുടെ ആരാധനാലയങ്ങളും പ്രതിസന്ധികൾ നേരിട്ടപ്പോൾ നമ്മെ സഹായിക്കാനായി ഓടിയെത്തുകയും നീതി തേടിയുള്ള നമ്മുടെ പ്രയാണത്തിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത ഷെവ: ഷിബു തെക്കുംപുറവുമായി നമുക്ക് ഒരിക്കലും മറക്കാൻ
കഴിയാത്ത വിധമുള്ള ആത്മ ബന്ധമാണുള്ളത് എന്ന് ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവ. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയെ സഭാ ആസ്ഥാനത്ത് പോയി സന്ദര്ശിച്ചു അനുഗ്രഹം വാങ്ങുകയായിരുന്നു ഷിബു തെക്കുംപുറം. ജീവിതത്തിലെ എല്ലാ നിർണായക മുഹൂർത്തങ്ങളിലും പരിശുദ്ധ ബാവയുടെ അനുഗ്രഹവും, കരുതലും കൂടെയുണ്ടായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

പാർലമെൻ്ററി രാഷ്ട്രിയത്തിലേക്ക് വരുന്നത് സമൂഹത്തോടും, സമുദായത്തോടുമുള്ള ഉത്തരവാദിത്വം വർധിപ്പിക്കുകയാണെന്ന് അദ്ദേഹം ഓർമിപ്പിക്കുകയും, നിറഞ്ഞ മനസോടെ അനുഗ്രഹിക്കുകയും ചെയ്‌തു. പ്രാർത്ഥനയും, അനുഗ്രഹവും, സഭ മക്കൾ മത്സരിക്കുന്ന ഇടങ്ങളിൽ സഭയുടെ പിന്തുണയും ബാവ ഉറപ്പു നൽകുകയും ചെയ്‌തു. ജീവിതത്തിലെന്നും ബാവയുടെ കരുതൽ വലിയ ഊർജമായിരുന്നു എന്നും ഈ പുതിയ നിയോഗത്തിൽ പരിശുദ്ധ ബാവയുടെ അനുഗ്രഹവും, പിന്തുണയും മുന്നാട്ടുള്ള വഴികളിൽ പ്രകാശം ചൊരിയുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് ഷിബു തെക്കുംപുറം പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...

NEWS

കൊച്ചി: കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ഷിബു തെക്കുംപുറത്തെ വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ചന്ദ്രശേഖരൻ നായർ, ടോമി പാലമല (വൈസ് പ്രസിഡന്റുമാർ), ജിസൺ ജോർജ്, ജോമി തെക്കേക്കര, സി.കെ.സത്യൻ, സെബാസ്റ്റ്യൻ പൈനാടത്ത്, സന്തോഷ് വർഗീസ്,...

NEWS

കോതമംഗലം :സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി താലൂക്കിലെ 5000 വനിതകൾക്ക് പഴം പച്ചക്കറി കൃഷി നടത്താൻ സഹായം ചെയ്യുമെന്ന് എന്റെ നാട് ജനകീയ കൂട്ടായ്മ ചെയർമാൻ ഷിബു തെക്കുംപുറം. കൂട്ടായ്മയുടെ വനിതാ മിത്ര ഹരിതശ്രീ പദ്ധതിയുടെ...

AGRICULTURE

കോതമംഗലം: യുഡിഎഫ് കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി വിഭാവനം ചെയ്ത കർഷക സമൃദ്ധി പദ്ധതി യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ അർഹരായവർക്ക് നടീൽ വസ്തുക്കളും വളവും സൗജന്യമായി നൽകും....

NEWS

കോതമംഗലം: മലയിൻകീഴ് ജംഗ്ഷനിൽ സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് പൊതു ശൗച്യാലയം നിർമിക്കുന്നതിനെതിരെ യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ സമ്മേളനം മുൻ മന്ത്രി ടി.യു.കുരുവിള ഉദ്ഘാടനം ചെയ്തു....

NEWS

  കുട്ടമ്പുഴ: കല്ലേലിമേടിലേക്കുള്ള വനപാതയിലെ കലുങ്ക് തകർന്നിട്ട് ഒരു മാസം പിന്നിടുന്നു. കുടിയേറ്റ കർഷകരും ആദിവാസി സമൂഹവും ഗതാഗത സൗകര്യമില്ലാതെ വലയുന്നു. കുഞ്ഞിപ്പാറ,തലവച്ചപാറ,വാരിയം,മാണിക്കുടി, മീൻങ്കുളം,മാപ്പിളപ്പാറ,തേര എന്നി ഗോത്ര വർഗ്ഗ കോളനികളിലായി അറുനൂറോളം ആദിവാസികളാണുള്ളത്.  പൂയംകുട്ടി...

AGRICULTURE

കോതമംഗലം: കാർഷികോൽപന്നങ്ങളുടെ വില തകർച്ചയിൽ നിന്നു കർഷകരെ രക്ഷിക്കാൻ കാർഷിക വിഭവ സംഭരണ, വിപണ പദ്ധതിക്ക് യുഡിഎഫ് കർഷക സംഘടനകളുടെ കോ-ഓർഡിനേഷൽ തുടക്കമിട്ടു. കർഷകരിൽ നിന്നു നേരിട്ട് മാന്യമായ വിലയിൽ ശേഖരിക്കുന്ന ഉൽപന്നങ്ങൾ...

NEWS

കുട്ടമ്പുഴ: ജില്ലയിലെ ആദിവാസി ദുർഘട മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘ഊരിലെ ആതുരം’ പദ്ധതിക്ക് എൻ്റെ നാട് ജനകീയ കൂട്ടായ്മ തുടക്കമിട്ടു. കുഞ്ഞിപ്പാറ, തലവച്ചപാറ,വാരിയം,മാണിക്കുടി, മീൻങ്കുളം,മാപ്പിളപ്പാറ,തേര എന്നി ഗോത്ര വർഗ്ഗ കോളനികളിലായി അറുനൂറോളം...

NEWS

കോതമംഗലം: തിമിര വിമുക്ത കോതമംഗലം എന്ന ലക്ഷ്യം മുൻനിർത്തി എൻ്റെനാട് ജനകീയ കൂട്ടായ്മ ‘കാഴ്ച’ പദ്ധതിയുടെ രണ്ടാം ഘട്ട നേത്രചികിൽസ ക്യാമ്പ് എൻ്റെനാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. അങ്കമാലി ലിറ്റിൽ...

error: Content is protected !!