Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ 1114 പേർക്ക് രോഗം; കോതമംഗലത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി.

എറണാകുളം : സംസ്ഥാനത്ത് ശനിയാഴ്ച 7983 പേര്‍ക്ക് കോവിഡ്. 27 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോതമംഗലം താലൂക്കില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേര്‍കൂടി മരിച്ചു. കോഴിപ്പിള്ളി ഇടയ്ക്കാട്ടുകുടി പരേതനായ വർഗീസിന്റെ ഭാര്യ ജെസ്സി വര്ഗീസ് (70) മരണമടഞ്ഞു. കോതമംഗലത്ത് കോവിഡ് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി എറണാകുളം പിവിഎസ് കോവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് സംസ്കാരം പിന്നീട്. മക്കൾ വിദ്യാ (USA) വീണ ജിയോ (പെർത്ത് ഓസ്ട്രേലിയ ) വിജു വര്ഗീസ് (അയർലൻഡ്). കളമശ്ശേരി ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന പല്ലാരിമംഗലം സ്വദേശി മുഹമ്മദ് (63) ആണ് മരണമടഞ്ഞ രണ്ടാമത്തെയാൾ. ഇതോടെ താലൂക്കിലെ ആകെ മരണം പതിനഞ്ചായി.

എറണാകുളം ജില്ലയിൽ ഇന്ന് 1114 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -826

• ഉറവിടമറിയാത്തവർ – 278

• ആരോഗ്യ പ്രവർത്തകർ-6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പായിപ്ര – 39
• ഫോർട്ട് കൊച്ചി – 33
• തൃപ്പൂണിത്തുറ – 31
• രായമംഗലം – 31
• ഒക്കൽ – 30
• ചേരാനല്ലൂർ – 29
• വെങ്ങോല – 29
• ശ്രീമൂലനഗരം – 27
• പള്ളുരുത്തി – 26
• കിഴക്കമ്പലം – 25
• വടവുകോട് – 25
• കടുങ്ങല്ലൂർ – 24
• തോപ്പുംപടി – 23
• തൃക്കാക്കര – 22
• കീഴ്മാട് – 21
• വാഴക്കുളം – 21
• കടമക്കുടി – 20
• മൂവാറ്റുപുഴ – 20
• പുത്തൻവേലിക്കര – 19
• ചെങ്ങമനാട് – 18
• മട്ടാഞ്ചേരി – 18
• കളമശ്ശേരി – 16
• കുമ്പളങ്ങി – 16
• കൂവപ്പടി – 15
• പെരുമ്പാവൂർ – 15
• അങ്കമാലി – 14
• എളംകുന്നപ്പുഴ – 14
• കീരംപാറ – 14
• വരാപ്പുഴ – 14
• ഏഴിക്കര – 13
• കാലടി – 13
• കുന്നുകര – 13
• മഴുവന്നൂർ – 13
• എളമക്കര – 12
• കവളങ്ങാട് – 12
• കോട്ടുവള്ളി – 11
• ആലങ്ങാട് – 11
• എടവനക്കാട് – 11
• കലൂർ – 11
• പിണ്ടിമന – 11
• പൂതൃക്ക – 11
• മുളവുകാട് – 11
• എടത്തല – 10
• അയ്യമ്പുഴ – 9
• കരുമാലൂർ – 9
• കോതമംഗലം – 9
• തുറവൂർ – 9
• നോർത്തുപറവൂർ – 9
• പള്ളിപ്പുറം – 9
• മുണ്ടംവേലി – 9
• ഇടപ്പള്ളി – 8
• കടവന്ത്ര – 8
• കുമ്പളം – 8
• തിരുമാറാടി – 8
• നെല്ലിക്കുഴി – 8
• കറുകുറ്റി – 7
• മഞ്ഞപ്ര – 7
• വൈറ്റില – 7
• തേവര – 6
• പിറവം – 6
• എറണാകുളം നോർത്ത് – 5
• ഏലൂർ – 5
• കാഞ്ഞൂർ – 5
• കുഴിപ്പള്ളി – 5
• കോട്ടപ്പടി – 5
• നെടുമ്പാശ്ശേരി – 5
• പല്ലാരിമംഗലം – 5
• പാലാരിവട്ടം – 5
• വടുതല – 5
• വാരപ്പെട്ടി – 5
• അതിഥി തൊഴിലാളി – 10
• ഐ എൻ എച്ച് എസ് – 5
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആരക്കുഴ, ഇലഞ്ഞി, ഉദയംപേരൂർ, എറണാകുളം സൗത്ത്, ചെല്ലാനം, തമ്മനം, മരട്, മുളന്തുരുത്തി, ആലുവ, ആവോലി, കുന്നത്തുനാട്, ചൂർണ്ണിക്കര, പാമ്പാക്കുട,പാറക്കടവ്, പോണേക്കര, മണീട്, മലയാറ്റൂർ നീലീശ്വരം,ഐക്കാരനാട്, കരുവേലിപ്പടി, കുട്ടമ്പുഴ, ചോറ്റാനിക്കര, ഞാറക്കൽ, മുടക്കുഴ, മൂക്കന്നൂർ,വേങ്ങൂർ, ആയവന, ഇടക്കൊച്ചി, എടക്കാട്ടുവയൽ, കല്ലൂർക്കാട്, കൂത്താട്ടുകുളം, ചളിക്കവട്ടം, ചിറ്റാറ്റുകര, ചേന്ദമംഗലം, തിരുവാണിയൂർ, പനമ്പള്ളി നഗർ, പാലക്കുഴ, പൂണിത്തുറ, പോത്താനിക്കാട്, മഞ്ഞള്ളൂർ, വടക്കേക്കര, വാളകം, വെണ്ണല.

• ഇന്ന് 853 പേർ രോഗ മുക്തി നേടി.

• ഇന്ന് 2040 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2206 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29897 ആണ്. ഇതിൽ 28415 പേർ വീടുകളിലും 65 പേർ കോവിഡ് കെയർ സെന്ററുകളിലും 1417 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 197 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 180 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11470 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 189
• പി വി എസ് – 51
• ജി എച്ച് മൂവാറ്റുപുഴ-13
• ഡി എച്ച് ആലുവ-11
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 60
• സ്വകാര്യ ആശുപത്രികൾ – 722
• എഫ് എൽ റ്റി സികൾ -970
• എസ് എൽ റ്റി സി കൾ-154
• വീടുകൾ- 9297

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12584 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5609 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 520 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 136 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ സർക്കാർ സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ട്രീറ്റ്മെന്റ് പ്രോട്ടോകോൾ, ഇൻഫെക്ഷൻ കൺട്രോൾ, റിവൈസ്ഡ് ടെസ്റ്റിംഗ് ഗൈഡ് ലൈൻസ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആറു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. ഏഴാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4707 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 20 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like