Connect with us

Hi, what are you looking for?

NEWS

പി.ഡബ്ല്യു.ഡി എഞ്ചിനീയർക്ക് യൂത്ത് കോൺഗ്രസിന്റെ മുന്നറിയിപ്പ്.

കോതമംഗലം : കോതമംഗലം – ചേലാട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിങ് നടത്താം എന്ന വാഗ്ദാനത്തിന്റെ ഭാഗമായി മുൻ എം പിയും. എം എൽ എയും ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ഈ വരുന്ന മാർച്ചിൽ 3 വർഷം തികയുന്നു. അറ്റകുറ്റ പണികൾ പോലും പൂർത്തീകരിക്കാനാകാത്ത റോഡിലെ രൂക്ഷമായ പൊടിശല്യം ജനജീവിതം ദുസ്സഹമാക്കുന്നു. ആയതിനാൽ അടിയന്തരമായി റോഡ് പണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കോതമംഗലം മണ്ഡലം കമ്മിറ്റി പി ഡബ്ല്യു ഡി അസിസ്റ്റന്റ് എഞ്ചിനീയർക്ക് കത്ത് നൽകി വിശദീകരണം ആവശ്യപ്പെട്ടു. പൊടി ശല്യത്തെ പ്രതിരോധിക്കാൻ അടിയന്തിരമായി ഒരു ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന് പി ഡബ്ല്യു ഡി എഞ്ചിനീയർ ഉറപ്പു നൽകി. അല്ലാത്തപക്ഷം കടുത്ത സമരപരിപാടികൾ കൈകൊള്ളുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോർജ് വെട്ടിക്കുഴ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ജെയിൻ അയ്നാടൻ,അരുൺ അയ്യപ്പൻ, ബ്ലോക്ക്‌ സെക്രട്ടറി രാഹുൽ കെ.ആർ, മുജ്തബ് മുഹമ്മദ്‌, മണ്ഡലം വൈസ് പ്രസിഡന്റ്‌ ബാബു വർഗീസ്, ബിബിൻ ബേബി, സെക്രട്ടറിമാരായ ബിജിൽ വാൾറ്റർ, ഗോകുൽ കെ എസ്, ഷിന്റോ തോമസ് എന്നിവർ പങ്കെടുത്തു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...