കോതമംഗലം : കഴിഞ്ഞ ദിവസം കോതമംഗലം- ചേലാട് റോഡിലെ വലിയ കുഴികളിൽ മെറ്റലും മണ്ണും നിറച്ച് മൂടിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തകര്‍ന്നുകിടക്കുന്ന റോഡിന്‍റെ ടാറിംഗ് നടത്താതെ തുടര്‍ച്ചയായി കുഴിയടക്കല്‍ പ്രഹസനം നടത്തുന്നതിനെതിരെയായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. മെയിൻ റോഡിൽ മണ്ണ് ഉപയോഗിച്ച് കുഴി അടയ്ക്കാൻ ശ്രമിച്ച കോതമംഗലം പൊതുമരാമത്ത് വിഭാഗത്തിന്റെ പ്രവർത്തിക്ക് എതിരെ ഡീൻ കുര്യാക്കോസ് MP പൊതുമരാമത്ത് വകുപ്പ് മുവാറ്റുപുഴ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർക്ക് കത്തയക്കുകയും, അടിയന്തിരമായി റോഡ് നവീകരണപ്രവർത്തനങ്ങൾ നടത്തി സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
