Connect with us

Hi, what are you looking for?

CHUTTUVATTOM

വ്യാപാരികളുടെ നേത്രത്വ പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനവും ഇൻഷുറൻസ് കാർഡ് വിതരണവും നടന്നു.

കോതമംഗലം : വ്യാപാരഭവനിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംഘടിപ്പിച്ച നേത്രത്വ പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനവും ,സമഗ്ര ഇൻഷുറൻസ് പദ്ധതിയുടെയും മെഡിക്കൽ കാർഡ് വിതരണ ഉദ്ഘാടനവും നടന്നു. കോതമംഗലം യൂത്ത് വിങ് മേഖല പ്രസിഡന്റ് ഷെമീർ മുഹമ്മദിന്റെ അധ്യഷത വഹിച്ച ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട്‌ പി.സി ജേക്കബ് കെ.എം നാസറിനു നൽകി ഉദ്ഘാടനം നിർവഹിച്ചു.

ജില്ല സെക്ടറി എ.ജെ റിയാസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിങ് പ്രവർത്തകർ അപത് ഘട്ടങ്ങളിൽ സഹായമായി പ്രവർത്തിക്കണമെന്ന് ജനറൽ സെക്രട്ടറി എ.ജെ റിയാസ് മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു കോതമംഗലം ടൗൺ യൂണിറ്റ് ജനറൽ സെക്രട്ടറി മൈദീൻ ഇഞ്ചകുടി,വർക്കിംഗ്‌ പ്രസിഡണ്ട്‌ മാരായ എം.ബി നൗഷാദ്, മാമച്ചൻ ജോസഫ്,ട്രഷറർ പ്രസാദ് പുലരിയിൽ , യൂത്ത് വിംഗ് ജില്ല പ്രസിഡൻ്റ് ടോജി തോമസ്,യൂത്ത് വിങ് ജില്ല സെക്രട്ടറി കെ.എസ് നിഷാദ് തുടങ്ങിയവർ സംസാരിച്ചു.

You May Also Like