Connect with us

Hi, what are you looking for?

CHUTTUVATTOM

വിവിധ പാർട്ടികളിൽനിന്നും രാജി വെച്ച് പുറത്ത് വന്നവർ ബിജെപി യിൽ ചേർന്നു.

കോതമംഗലം : വിവിധ പാർട്ടികളിൽനിന്നും രാജി വെച്ച് പുറത്ത് വന്നവർക്ക് ബിജെപി ജില്ല പ്രസിഡന്റ് എസ് ജയകൃഷ്‌ണൻ അംഗത്വം കൊടുത്തു. പാർട്ടി നിയോജക മണ്ഡലം ഓഫിസിൽ നടന്ന ചടങ്ങിൽ ഷാൾ അണിയിച്ച് അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. സുരേഷ് കെ, അഡ്വ. ടറ്റി ആർ അശോക് കുമാർ, ജയൻ സി എൻ എന്നിവരാണ് പാർട്ടി ഓഫിസിൽ എത്തിയത്.

മണ്ഡലം പ്രസിഡന്റ് മനോജ്‌ ഇഞ്ചുർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ല സെക്രട്ടറി ഇ റ്റി നടരാജൻ, എം എ സുരേന്ദ്രൻ,മണ്ഡലം ജനറൽ സെക്രട്ടറി പി വി വിനോദ് കുമാർ,രാമചന്ദ്രൻ അമ്പാട്ട്,അയിരൂർ ശശിന്ദ്രൻ എന്നിവർ സംസാരിച്ചു.

You May Also Like