Connect with us

Hi, what are you looking for?

ACCIDENT

നാടിന്റെ നൊമ്പരമായി ഹരികൃഷ്ണൻ; വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

കോതമംഗലം : ഇന്നലെ രാത്രി സെന്റ്റ് ജോർജ് സ്കൂളിന്റെ മുൻപിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കോതമംഗലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് പോകുന്ന വഴിയിൽ പാതയോരത്തെ ഇലക്ട്രിക്ക് പോസ്റ്റിൽ ബൈക്ക് ഇടിച്ചാണ് അപകടം  ഉണ്ടായത് . ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് ചികിത്സ വിഫലമാകുകയായിരുന്നു. അയ്യങ്കാവ് സ്വദേശിയായ മോളത്തു ഹരികൃഷ്ണൻ (25) ന്റെ വിയോഗം നാടിന് നൊമ്പരമായി മാറിയിരിക്കുകയാണ്.

കോതമംഗലം സില്‍വര്‍ ടിപ്‌സ് സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്നു.സ്ഥാപനത്തില്‍ ചൊവ്വാഴ്ച തുറക്കുന്ന പുതിയ കൗണ്ടറിന്റെ ജോലിയുമായി ബന്ധപ്പെട്ട് വൈകിയാണ് വീട്ടിലേക്ക്് പോയത്. ബൈക്ക്  ഓടിയ്ക്കുന്നതിനിടെ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് നിഗമനം. അമ്മ മല്ലിക.സഹോദരങ്ങള്‍:സൂരജ്,കിരണ്‍.ശവസംസ്‌കാരം നടത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like